Malayalam lyrics
കണ്ണനായാൽ രാധ വേണം രാമനായാൽ സീത വേണം കണ്ണനായാൽ രാധ വേണം രാമനായാൽ സീത വേണം ഹൃദയം നിറയെ പ്രണയം പകരാൻ ഭാര്യയായ് നീ കൂടെ വേണം [കണ്ണനായാൽ..... ഒരു നിമിഷം നിന്നരികിൽ നിന്നും പിരിയാൻ വയ്യല്ലോ പനിനീർ മലരിൻ തേൻ നുകർന്നാൽ വണ്ടിന് മതിവരുമോ എപ്പോഴും മെപ്പോഴും ഈ മുഖമെന്നിൽ നിറഞ്ഞു നിൽക്കേണം ഹരിചന്ദനമായ് നിറകുങ്കുമായ് പൊന്നഴകേ ഓ.... [കണ്ണനായാൽ ...... പൂമിഴി രണ്ടും നിറഞ്ഞതെന്നോടിഷ്ടം കൊണ്ടല്ലേ പുങ്കവിൾ രണ്ടും ചുവന്ന തെന്നിൽ സ്നേഹം കൊണ്ടല്ലേ തങ്കനിലാവിൻ പൊൻകതിരല്ലേ പിണക്കമെന്താണ് അതുതേ ഇനിയും പരിഭവമരുതേ എൻ കരളേ ഒന്നു ചിരിക്കൂ [കണ്ണനായാൽ .....
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: ശങ്കരാഭരണം
Film/album: പട്ടണത്തിൽ സുന്ദരൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പട്ടണത്തിൽ സുന്ദരൻ
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം