Malayalam lyrics
കണ്ണാന്തളിക്കാവിലേ പുന്നാരപ്പൂമൈന നീ പൂനിലാച്ചേലെഴും നീലാംബരീ... പൂനിലാച്ചേലെഴും നീലാംബരീ... പൊന്നാതിരപ്പാട്ടിലേ മിന്നാരങ്ങള്‍പ്പോലെയെന്‍ ഉള്ളിലെയുള്ളിലും പൂവേ പൊലീ... ഉള്ളിലെയുള്ളിലും പൂവേ പൊലീ... തന്നാരം മൂളും പയ്യാരം ചൊല്ലും മൂവാണ്ടന്മാവേല്‍ ഊഞ്ഞാലാടും... കുന്നോളം മോഹം ചൊല്ലാതെ ചൊല്ലി എല്ലാരും കാണ്‍കെ കൊണ്ടേ പോകും... നിന്നോമല്‍ത്തരിവളയാലേ എന്തേ നീ പറയുവതെന്തേ.. പൊന്നാര്യന്‍ കൊയ്യും കാലമായ്... കൂടെ വാ... പൊന്നാതിരപ്പാട്ടിലേ മിന്നാരങ്ങള്‍പ്പോലെയെന്‍ ഉള്ളിലെയുള്ളിലും പൂവേ പൊലീ... ഉള്ളിലെയുള്ളിലും പൂവേ പൊലീ... കാറ്റോടും നേരം സിന്ദൂരം തൂകീ കുഞ്ഞാറ്റക്കൂട്ടില്‍ കൂടെയാടും... കിന്നാരം കൂടും മെയ്യോരം ചായും നാമൊന്നായ് ചേരാന്‍ തൂവല്‍ മേയും... നിന്നോര്‍മ്മച്ചിറകുകളാലേ എന്നെ നീ തഴുകുകയല്ലേ... നെയ്യാമ്പല്‍ പൂക്കും നേരമായ്... എന്‍ കൂടെ വാ... കണ്ണാന്തളിക്കാവിലേ...ആ... പുന്നാരപ്പൂമൈന നീ.... ആ... ഹാ... പൂനിലാച്ചേലെഴും നീലാംബരീ... പൂനിലാച്ചേലെഴും നീലാംബരീ...
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ആശ രമേഷ്
Singer: മൃദുല വാര്യർനിഖിൽ രാജ്
Raaga: മായാമാളവഗൗള
Film/album: ഏഴാം സൂര്യൻ
Explore this song
- Singer: മൃദുല വാര്യർനിഖിൽ രാജ്
- Film / album: ഏഴാം സൂര്യൻ
- Composer: എം ജയചന്ദ്രൻ
- Lyricist: ആശ രമേഷ്