Malayalam lyrics

labbaar jividaare mavidaa

labbaar jividaare..

manadaarore jividero..

manadaarore jivide..

labbaar jividaare langdaa...

കണ്ണോടു കണ്ണിടയും

കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ

കണ്ണോടു കണ്ണിടയും ..ആ

പകലാറവേ വെയിൽ ചായവേ

മഴ ചാറവേ മയിലാടവേ..

പകലാറവേ വെയിൽ ചായവേ

മഴ ചാറവേ മയിലാടവേ..

മറിമാന്മിഴി നിന്നുടെ പൂങ്കവിൾ നുള്ളിയതാരാണു പെണ്ണേ

കണ്ണോടു ...

നിന്റെ കണ്ണോടു കണ്ണിടയും ..കണ്ണിടയും ..

ചിന്ന് ചിന്ന് സിറ് പറവൈ പറക്കിത് ..

വണ്ണ് വണ്ണ് വണ്ണ് കനവിൽ ഇതക്കിത്

ഏത്തനയും ആസൈ പൂക്കത്

അത്തനയും കാതൽ പേസത് ..

ആഹാ ..ആഹ...

പൂമനം വിരിയേ..ആഹ തോഴനവൻ അരികെ ..ആ

തെന്മൊഴി മലരെ തീരെ നിധിനദിയേ ..യേ ..യേ.. യേ

ഈ രാവൊറീറൻ കിനാവ്‌

കണ്ണാടി നോക്കും നിലാവ്

രാപ്പാടി താനേ മറന്ന് പാട്ട്‌ മൂളിപ്പറന്ന്

ഇതുവഴിയേ ഇനിവരുമോ കളിയാടാനായ്

ഇടവഴിയിൽ തരിവളകൾ അണിചേരാമോ

മധുരങ്ങളാം ചില നോവുകൾ

നിറയേ വരും ശലഭങ്ങളായ്..

മഴവില്ലെട് നിന്നുടെ ഉള്ളിലെ തേനല തേടുന്നു

പെണ്ണേ ..കണ്ണോടു ...

നിന്റെ കണ്ണോടു കണ്ണിടയും ..

ladolaji sun jaagaare

ladolaji sun jaagaare

balmaa.. balmaa... balmaa...

ആഹാ ...ആഹാ...ആഹാ...ആഹാ...

കാമിനി അണിമുകിലേ ആഹാ

കാതരമവനരികെ ..ആ

മാർഗ്ഗളി മഥനകലെ ..വാർമുടിയിഴ തഴുകെ യേ യേ യേ

യാമങ്ങളേറെ കഴിഞ്ഞേ..

രാവാകെ നാണം മറന്നേ

പൂക്കാതെ പൂക്കും മരങ്ങൾ കാറ്റലയിലുലഞ്ഞെ

കരളലിയെ കഥ പറയൂ കണിമാമ്പൂവേ

അരിയിലകൾ കുറുമൊഴിയായ് സഖിയാടുന്നോ

ഒന്ന് ചന്ദ്രികേ കുടചൂടുമോ..

തെളി വാനമേ ചിരിതൂകുമോ

മലരമ്പുകളമ്പത് കൊണ്ടത് തുമ്പകൾ കണ്ടല്ലോ

പെണ്ണെ.. കണ്ണോടു ...

നിന്റെ കണ്ണോടു കണ്ണിടയും ..

കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ

കണ്ണോടു കണ്ണിടയും ..

manadaarore jividero..

manadaarore jivide..

labbaar jividaare langdaa...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: മുരുകൻ കാട്ടാക്കട

Singer: സിതാര കൃഷ്ണകുമാർനിഖിൽ രാജ്

Raaga: ബിഹാഗ്

Film/album: കസിൻസ്

Explore this song