Malayalam lyrics
കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ ഇന്നെല്ലാമെല്ലാമോരോരോ പൂഞ്ചെലായ് തോന്നുന്നുണ്ടോ ഇതു വർണ്ണമേഴും കണ്ണാകെ തന്നീടും നാളാണെന്നോ നേരിൽ കണ്ടതെല്ലാം നേരാണോ അഹാ.. അ.. അ.. അ.. ഓ.. താലി പീലി കാടോരം താഴമ്പൂ പൂത്തിട്ടുണ്ടോ പൂങ്കാറ്റേ നീയാ കാടോരം പൊന്നൂഞ്ഞാലും കെട്ടീട്ടുണ്ടോ ഇതു വർണ്ണമേഴും കണ്ണാകെ തന്നീടും നാളാണെന്നോ നേരിൽ കണ്ടതെല്ലാം നേരാണോ അഹാ.. അ.. അ.. അ.. ഓ.. മാമ്പൂ വീടിൻ വാതിൽചാരെ മൂവാണ്ടൻമാവിൻ കൊമ്പിന്മേലേ കിനാവുകണ്ട കുയിലേ നീയിമ്പം മൂളുന്നുണ്ടോ മാരിക്കാറിൻ മാറിൽ ചായും ആ മായാവില്ലിൻ ചായം ചൂടി പരാഗമാടി ശലഭം ചാഞ്ചാടിത്തെന്നുന്നുണ്ടോ എല്ലാം കൈയ്യെത്തും ദൂരം വന്നെത്തും ദൂരം അഹാ.. അ.. അ.. അ.. ഓ.. കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ ഇന്നെല്ലാമെല്ലാമോരോരോ പൂഞ്ചെലായി തോന്നുന്നുണ്ടോ ഇതു വർണ്ണമേഴും കണ്ണാകെ തന്നീടും നാളാണെന്നോ നേരിൽ കണ്ടതെല്ലാം നേരാണോ... അഹാ.. അ.. അ.. അ.. ഓ....
Song information
Music: ദീപക് ദേവ്
Lyricist: സന്തോഷ് വർമ്മ
Singer: മോഹൻലാൽവൈക്കം വിജയലക്ഷ്മി
Film/album: ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
Explore this song
- Singer: മോഹൻലാൽവൈക്കം വിജയലക്ഷ്മി
- Film / album: ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
- Composer: ദീപക് ദേവ്
- Lyricist: സന്തോഷ് വർമ്മ