Malayalam lyrics

കട്ടുറുമ്പിന്റെ കാതുകുത്തിനു കാട്ടിലെന്തൊരു മേളാങ്കം

നാട്ടുകാർ വന്നൂ വീട്ടുകാർ വന്നൂ

കേട്ടോരൊക്കെ വിരുന്നു വന്നൂ

അരിയുമായ് ചുണ്ടെലി വന്നൂ 

വെച്ചു വിളമ്പാൻ ഈച്ച വന്നു 

വേവ് നോക്കാൻ പൂച്ച വന്നു

പച്ചടി കിച്ചടി വേറെ വെച്ചു

എല്ലാർക്കും കിട്ടി എല്ലാർക്കും കിട്ടി

എനിക്കു മാത്രം കിട്ടിയില്ല  എനിക്കു മാത്രം കിട്ടിയില്ല

കണ്ണെഴുതി തന്നോളാം കയ്യിലൊരുമ്മ തരാം

പൊട്ടു കുത്താം കുഞ്ഞാട്ടൻ പൊൻ വള തന്നോളാം

ചക്കരച്ചി പൂക്കുരുന്നി കുഞ്ഞുമുത്തി വാ

ചക്കരച്ചി പൂക്കുരുന്നി കുഞ്ഞുമുത്തി വാ

കിളിക്കൊഞ്ചലു താ മണിപ്പുഞ്ചിരി താ

എന്റെ കൊഞ്ചിയമ്മേ ചാഞ്ച്

കിളിക്കൊഞ്ചലു താ മണിപ്പുഞ്ചിരി താ

എന്റെ കൊഞ്ചിയമ്മേ ചാഞ്ച്  

(കണ്ണെഴുതി)

എട് കുടുക്കേ

ചോറും കറികളും

കടു വറുക്ക് 

പാലിൽ പായസം

മണി കിലുക്ക് മഞ്ഞപ്പൂക്കളേ

മഴ നിറുത്ത്

മേയും പൈക്കളേ

പട്ടു വിരിച്ചിട്ട് പന്തലുമിട്ടിട്ട്

പുത്തരി ചോറിങ്ങെടുത്തോളൂ

ഇട്ടിരിക്കാനുണ്ട് പൊൻ പലക

നിന്നെ തൊട്ടിരിക്കാനുണ്ട് കുഞ്ഞോപ്പ്

ഇനി ഇത്തിരി കുഞ്ഞന് മത്തനും മുത്തനും ചക്കരയുപ്പേരി

ഇനി ഇത്തിരി കുഞ്ഞന് മത്തനും മുത്തനും ചക്കരയുപ്പേരി 

കണ്ണെഴുതി തന്നോളാം കയ്യിലൊരുമ്മ തരാം

പൊട്ടു കുത്താം കുഞ്ഞാട്ടൻ പൊൻ വള തന്നോളാം

മിടുമിടുക്കി കാതിൽ കിന്നരം

മുടി മിനുക്കാൻ തൈലം വാങ്ങണം

കിലുകിലുക്കും താക്കോലെങ്ങു പോയി പണമെവിടെ മാടൻ കൊണ്ടു പോയി

ഉള്ളതു വിറ്റിട്ട് പുള്ളിയുടുപ്പിട്ട്

വെള്ളിലത്തൊട്ടിലിലാടാല്ലോ

മാനും മയിലും പിടിച്ചു തരാം

ഒരു മാലയും കമ്മലും വാങ്ങേണം

പച്ചതത്തയും മൈനയും കണ്ണു വെച്ചാലെന്റെ

മുത്തിനു നാവേറ് 

പച്ചതത്തയും മൈനയും കണ്ണു വെച്ചാലെന്റെ

മുത്തിനു നാവേറ്

(കണ്ണെഴുതി..)

കട്ടുറുമ്പിന്റെ കാതുകുത്തിനു കാട്ടിലെന്തൊരു മേളാങ്കം

നാട്ടുകാർ വന്നൂ

വീട്ടുകാർ വന്നൂ

കേട്ടവരൊക്കെ

വിരുന്നു വന്നൂ

നാട്ടുകാർ വന്നൂ

വീട്ടുകാർ വന്നൂ

കേട്ടവരൊക്കെ

വിരുന്നു വന്നൂ

Song information

Music: രമേഷ് നാരായൺ

Lyricist: എസ് രമേശൻ നായർ

Singer: മധുവന്തി നാരായൺമധുശ്രീ നാരായൺ

Film/album: കഥ പറയും തെരുവോരം

Explore this song