Malayalam lyrics

കുവലയനയനൻ്റെ മുരളിയിലുണരും കളകാംബോജി രാഗം 
യമുനയായ് ഒഴുകി.. പ്രിയ രാധികയുടെ കരളിൽ കുളിരലയായി 
(കുവലയനയനൻ്റെ മുരളിയിലുണരും) 
യദുകുല നാഥനെ വൃന്ദാവനിയിൽ വിരഹിണി തേടിയലഞ്ഞു 
മൃദുല സമീരനായ് അവളുടെ കവിളിൽ 
തഴുകിയണഞ്ഞു കണ്ണൻ...തഴുകിയണഞ്ഞു കണ്ണൻ...
(കുവലയനയനൻ്റെ മുരളിയിലുണരും) 
മദനമനോഹരൻ മധുചന്ദ്രികയായ് മലരൊളി മാധവമായി 
ഹൃദയേശ്വരിയുടെ തരളിത മേനിയിൽ 
പുളകമുണർത്തീ പുൽകി...കണ്ണൻ പുളകമുണർത്തീ പുൽകി...
(കുവലയനയനൻ്റെ മുരളിയിലുണരും)

Song information

Film/album: ലളിതഗാനങ്ങൾ

Explore this song