Malayalam lyrics

കാവലായ് ചേകവരുണ്ടോ

ആശയായ് നാളമൊന്നുണ്ടോ 

കാടുമീ കരയും കാക്കും വീരനേതോ 

ചെഞ്ചിറയൽ നൊന്തു പിടയ്ക്കും 

വൻപുഴയിൽ വീറും നോവും 

ആറ്റുവാൻ രാവിലേറും സൂര്യനേതോ

വേലിതിൽ മണ്ണുരുകുമ്പോൾ 

മാരിയായ് വിൺ തകരുമ്പോൾ

ചില്ലകൾ ചേർത്തു വിരിക്കും

ആശ്രയമേതോ 

നാടുവാഴും രാജാവേതോ

വാളുയർത്താൻ കൈയുണ്ടോ  

നിനവുണ്ടോ നെഞ്ചുണ്ടോ 

കനവുണ്ടോ തീയുണ്ടോ

ഒരു ദേശമാകെ ഇന്നൊന്നാവണം

അഞ്ചാതെ പിഞ്ചാതെ പലതായി

പിളരാതെ

ഒരു വാനിൽ കീഴെ  ഇന്നൊന്നാവണം

നിനവുണ്ടോ നെഞ്ചുണ്ടോ 

കനവുണ്ടോ തീയുണ്ടോ

ഒരു ദേശമാകെ ഇന്നൊന്നാവണം

അഞ്ചാതെ പിഞ്ചാതെ പലതായി

പിളരാതെ

ഒരു വാനിൽ കീഴെ  ഇന്നൊന്നാവണം

ഉൾപ്പോടിൽ ചെന്തീ പാറ്റും 

ആലയുടെ മടിയിലിന്ന്

ആപത്തിൽ പാറി പയറ്റാൻ ചുരികയുണ്ടോ

മക്കളുടെ ചങ്കിൽ തറയ്ക്കും 

വിഷം തൊട്ട കൂരമ്പിൽ  കമ്പ്

ഊരിമാറ്റി മരുന്നു പൊത്താൻ  കോമരമുണ്ടോ

മഞ്ഞിതിൽ കാറ്റുറയുമ്പോൾ 

ചെങ്കനൽ  ഓർമ്മയാകുമ്പോൾ

ചൂട് തന്ന്  പാടിയുറക്കാൻ ഈശ്വരനുണ്ടോ

ദേശം ആളും തമ്പുരാൻ ആരോ

കാതിലോതാൻ  ആളുണ്ടോ

നിനവുണ്ടോ നെഞ്ചുണ്ടോ 

കനവുണ്ടോ തീയുണ്ടോ

ഒരു ദേശമാകെ ഇന്നൊന്നാവണം

അഞ്ചാതെ പിഞ്ചാതെ പലതായി

പിളരാതെ

ഒരു വാനിൽ കീഴെ  ഇന്നൊന്നാവണം

Song information

Music: ദീപക് ദേവ്

Lyricist: മുരളി ഗോപി

Singer: ജോബ് കുര്യൻ

Film/album: L2 എമ്പുരാൻ

Explore this song