Malayalam lyrics
കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് (2) രമണീയമീ നിഴൽ വീഥിയിൽ നിറമാർന്നു നിൽക്കും നിന്നോർമ്മകൾ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് ഈ സ്നേഹഭാവുക മൗനമായ് തൂമഞ്ഞു പൊഴിയും രജനിയിൽ.. (2) വിരിയുമാർദ്ര ദലങ്ങളിൽ നിൻ സ്മരണയെഴുതിയ കവിതകൾ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് ഈ ഹൃദയ കലികകൾ നിറയുവാൻ പ്രണയകൗമുദി വിരിയുമോ.. ഹൃദയ കലികകൾ നിറയുവാൻ പ്രണയകൗമുദി വിരിയുമോ... ഇളകിയാടാൻ ഇലകളോടനുരാഗ ഗീതികൾ പാടുമോ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് രമണീയമീ നിഴൽ വീഥിയിൽ നിറമാർന്നു നിൽക്കും നിന്നോർമ്മകൾ
Song video
Song information
Music: അനിയൻ എം സൈമണ്‍
Lyricist: കെ ജയകുമാർ
Singer: വിജയ് യേശുദാസ്
Film/album: ജോണ്‍പോൾ വാതിൽ തുറക്കുന്നു
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: ജോണ്‍പോൾ വാതിൽ തുറക്കുന്നു
- Composer: അനിയൻ എം സൈമണ്‍
- Lyricist: കെ ജയകുമാർ