Malayalam lyrics
കിളികൾ പറന്നതോ പ്രണയം വിടർന്നതോ പുഴകൾ നിറഞ്ഞതോ കനവാണോ മിഴികൾ തിളങ്ങിയോ മൊഴികൾ കിലുങ്ങിയോ ചെവിയോർത്തിരുന്നതും നിനവാണോ മഴയിൽ നനഞ്ഞുവോ കുളിരിൽ കുതിർന്നുവോ ഹൃദയം കവിഞ്ഞു നീ കടലായോ (കിളികൾ പറന്നതോ ... ) കാറ്റിലൂടെ നിലാവിൻ മേട്ടിലൂടെ അലിഞ്ഞിടാൻ വരൂ പുണരാൻ വരൂ മലർവാസമേ നീ താര ജാലം മിനുങ്ങും പാതിരാവിൽ പനിനീരിതൾ വിതറീടുകീ പുതു മഞ്ഞിലാകെ ഇതളിൽ മയങ്ങിയോ... ഒരു നാൾ ഉണർന്നുവോ.. അരികിൽ വിലോലമായ് ശലഭം വിരുന്നു വന്നുവൊ (കിളികൾ പറന്നതോ ... ) രാവിലൂടെ കിനാവിൻ കോണിലൂടെ തിരഞ്ഞു വന്നുവോ തിരിനീട്ടിയോ സ്മൃതിനാളമേ നീ ഓർമപോലെ തലോടും തെന്നൽ പോലെ നറുചന്ദനം പൊതിയാൻ വരൂ നിറമാറിലാകെ പ്രിയമോടണിഞ്ഞതോ അറിയാതഴിഞ്ഞതോ വെയിലിൻ ദളങ്ങളോ സഖി നീ മറന്ന ചിലങ്കയോ മിഴികൾ തിളങ്ങിയോ മൊഴികൾ കിലുങ്ങിയോ ചെവിയോർത്തിരുന്നതും നിനവാണോ മഴയിൽ നനഞ്ഞുവോ കുളിരിൽ കുതിർന്നുവോ ഹൃദയം കവിഞ്ഞു നീ കടലായോ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: രാജേഷ് കൃഷ്ണ
Film/album: ട്രിവാൻഡ്രം ലോഡ്ജ്
Explore this song
- Singer: രാജേഷ് കൃഷ്ണ
- Film / album: ട്രിവാൻഡ്രം ലോഡ്ജ്
- Composer: എം ജയചന്ദ്രൻ
- Lyricist: റഫീക്ക് അഹമ്മദ്