Malayalam lyrics
കാലവും മാറി നേരവും മാറി പൊരുതിടാമൊന്നായ് ഉള്ളിൽ കനലുമായ് സാമ്രാജ്യം പടുക്കാം കാറ്റിൻ വേഗമാകു സ്വപ്നലോകം സ്വന്തമാക്കാൻ ഒന്നായ് നമ്മൾ നിന്നാൽ ഏതു നരകവും തകർക്കാം തീയിൽ കുരുത്തതൊന്നും കരിയുകില്ലാ വെയിലിൽ ആയുധങ്ങൾ കൈയിലേന്താം ഒരുങ്ങീടാം ജയിക്കാൻ കഠിനമീ ചൂതാട്ടം തുടരുന്നു ചതുരംഗം ഒന്നായ് നെയ്ത സ്വപ്നം ഒന്നിനാലും ചിതറുകില്ലാ... പടവുകൾ കയറീടാം ഇനി ചുവടുകൾ പതറാതെ തുടരാം മനസ്സിൽ ലക്ഷ്യം മാത്രം അതു നേടാൻ നെറിയായ് കൂടെ (കാലവും മാറി.. )
Song information
Music: യക്സാൻ ഗാരി പരേരനേഹ എസ് നായർ
Lyricist: അഞ്ജലി നായർ
Singer: നേഹ എസ് നായർമുരളി ഗോപി
Film/album: അണ്ടർ വേൾഡ്
Explore this song
- Singer: നേഹ എസ് നായർമുരളി ഗോപി
- Film / album: അണ്ടർ വേൾഡ്
- Composer: യക്സാൻ ഗാരി പരേരനേഹ എസ് നായർ
- Lyricist: അഞ്ജലി നായർ