Malayalam lyrics
കാലത്തെ ഞാൻ കണി കണ്ടു കരിമ്പു വില്ലും മലരമ്പും (2) ചില്ലിക്കൊടിയാൽ കാമുകനെയ്തൊരു മല്ലീശരവും മാമ്പൂവും (2) [ കാലത്തെ..] ഇന്നു വിണ്ണിനു ചന്തം നോക്കാൻ കന്യയാളൊരു കണ്ണാടി (2) ഇന്നു പെണ്ണിനു തിലകം ചാർത്താൻ പുലരിചോപ്പിൻ സിന്ദൂരം (2) [കാലത്തെ..] ഇന്നു വന്നൊരു പൂക്കാലത്തിനു കണ്ണെഴുതാൻ കരിമേഘം (2) നിന്നു തുള്ളി നൃത്തം വെയ്ക്കാൻ സുന്ദരമാം വന വീഥി (2) [കാലത്തെ..] ഇന്നെനിക്കു നീന്തി നടക്കാൻ കിനാവിന്റെ പെരിയാറ് (2) പാടിയാടി ഉല്ലസിക്കാൻ സ്നേഹത്തിൻ പൊന്നൂഞ്ഞാൽ (2) [കാലത്തെ..]
Song information
Music: വിദ്യാധരൻ
Lyricist: പി ഭാസ്ക്കരൻ
Singer: കെ എസ് ചിത്ര
Film/album: വെറുതെ നുണ പറയരുത്
Explore this song
- Singer: കെ എസ് ചിത്ര
- Film / album: വെറുതെ നുണ പറയരുത്
- Composer: വിദ്യാധരൻ
- Lyricist: പി ഭാസ്ക്കരൻ