Malayalam lyrics

കാലങ്ങളേറെകടന്നുവോ

എൻ കണ്മണി ചാരത്തണഞ്ഞിടാൻ

മിഴിക്കൂട്ടിലെ തിരിനാളമായ്

കൊഴിയാത്തൊരോമലോർമ്മയായ്

നീ വന്നുവോ

കാറ്റാടിക്കൂട്ടവും കായലോളങ്ങളും

നിൻ കഥകൾ കേൾക്കാൻ നിന്നുവോ

ഈയുഷസന്ധ്യകൾ ഈണത്തിൽ പാടുന്ന

രാഗങ്ങൾ ചേർന്നിനി പാടിടാം

കുറുമ്പത്തിയേ കിളികൊഞ്ചലായ്

നീയെൻ ചാരത്തു തത്തി തത്തി

പാറുന്ന മാടത്തയായി വന്നുവോ

 കാലങ്ങളേറെ കടന്നുവോ

എൻ കണ്മണി ചാരത്തണഞ്ഞിടാൻ .....

നെയ്യാമ്പൽ പാടങ്ങൾ ഓലോലമാടുമ്പോൾ

ഓർമ്മചിലമ്പൊലി കേട്ടുവോ

ഹംസങ്ങളോതുന്ന ചിങ്കാരം കേട്ടിടാൻ

പാതയോരത്തു  നാം കാത്തുവോ

ഇട മുറിയുന്നെൻ ഗതസ്‌മൃതികളിൽ  നീ

രാവിരുൾ മായ്ക്കുന്ന പൊൻ വെട്ടം

പേറുന്ന വെൺതിങ്കളായ്, വന്നുവോ ...

Song information

Music: ജയൻ പിഷാരടി

Lyricist: ഡോ. സ്മിത പിഷാരടി

Singer: നിഖിൽ മാത്യു

Film/album: നൊമ്പരക്കൂട്

Explore this song