Malayalam lyrics

കാറ്റു മൂളിയോ വിമൂകമായി
കേട്ടുണർന്നുവോ ഹൃദയം
മെയ്തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാൽ
കാറ്റു മൂളിയോ വിമൂകമായി
കേട്ടുണർന്നുവോ ഹൃദയം
മെയ്തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാൽ
എന്നോമൽ കിളിയേ എന്നോമൽ കിളിയേ

നീളുന്ന വഴികളിൽ തേടുന്നന്തെന്തേ
തൂവെള്ളി നിലവുപൊൽ കാണുന്നതാരെ
നീ നിൻ മിഴികൾ മെല്ലെമെല്ലെ ചിമ്മിയോ
നാണമായ് പെണ്ണേ..
ചേരുന്ന മൊഴികളിൽ കിന്നാരമോടെ
രാമൈന കുറുകിയോ നിന്നോട് മെല്ലെ
തൂവെണ്‍ പുലരി നിന്റെ ചുണ്ടിൽ ഈണമായി മാറിയോ
പെണ്ണേ നീ അറിയാതെ നീർ പെയ്യുമേ
തേന്മഴപൊലെ നിന്നിലും മഞ്ഞുനീർ പെയ്യുമേ.. ഏ ഏ

കാറ്റു മൂളിയോ വിമൂകമായി
കേട്ടുണർന്നുവോ ഹൃദയം
മെയ്തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാൽ

പ്രാണന്റെ ലിപികളിൽ നീ തീർത്ത പേര്
നീ നിന്റെ വിരലിനാൽ തേടുന്ന നേര്
മായാ മുകിലുപോലെ നിന്നിലാരൊരാൾ വന്നുവോ
പെണ്ണേ ആ മൊഴി കേൾക്കുവാൻ കാതോർക്കയോ
ഈ കിളിവാതിലിൻ പിന്നിലായി നിന്ന് നീ മെല്ലവേ ..ഏ ഏ

കാറ്റു മൂളിയോ വിമൂകമായി
കേട്ടുണർന്നുവോ ഹൃദയം
മെയ്തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാൽ
കാറ്റു മൂളിയോ വിമൂകമായി
കേട്ടുണർന്നുവോ ഹൃദയം
മെയ്തലോടിയോ ആരോ മഞ്ഞിൻ വെണ്‍തൂവലാൽ

Song video

Watch on YouTube

Song information

Music: ഷാൻ റഹ്മാൻ

Lyricist: ബി കെ ഹരിനാരായണൻ

Singer: വിനീത് ശ്രീനിവാസൻ

Film/album: ഓം ശാന്തി ഓശാന

Explore this song