Malayalam lyrics
ഹോ കാറ്റേ നീ കണ്ടോ എൻ ചുണ്ടിൽ ഒരു ചുംബനമുദ്ര കടലോളം സ്നേഹം തേടിവന്നൂ എൻ പ്രിയനതു തന്നൂ നെഞ്ചിലെ ചൂടിലവനെ ചേർത്തുകിടത്തിക്കഥ പറയുമ്പോൾ ഒരു കനവിൻ പൊൻചിറകിൽ പറന്നിടും ഞാൻ പൂത്തുമ്പിയായ്... (കാറ്റേ നീ - പ്രിയനതു തന്നൂ) ഇതിലേയൊഴുകും പുഴയിൽ പ്രണയ പൂമഴ പെയ്തോ പൈങ്കിളിയേ മഴയിൽ നനയാനവനും വരുവിൻ പൂങ്കാറ്റേ അവനെ കുളിരിൽ പൊതിയാൻ സിരയിൽ പ്രേത്തിരയായ് നിറയും ഞാൻ മടിയിലിരുത്തി മധുരക്കനവുകൾ ചൊല്ലും ഞാൻ എന്നാലും നീയൊരു പൂവായ് മയങ്ങുമീ താരാട്ടിന്നീണം തന്നൂ - നിൻ സ്നേഹം (കാറ്റേ നീ - പ്രിയനതു തന്നൂ) അഴകാൽ വിരിയും അവന്റെ മനസ്സും കളങ്കമില്ലാ കണ്ണുകളും പണയം വാങ്ങീ പകരം ഹൃദയം നൽകീ ഞാൻ ഈ കളിവീട്ടിൽ കൂട്ടിനുവരുമോ വിരുന്നുകാരാ നീ വരുമോ ഒരുക്കിവെയ്ക്കാം പ്രിയതരമെല്ലാം നിനയ്ക്കായ് ഞാൻ ചെന്നങ്ങായ് പോയാലും നീയെന്റെ മാത്രം ജീവനിൽ താളം തന്നൂ - നിൻ പ്രേമം (കാറ്റേ നീ - ഞാൻ പൂത്തുമ്പിയായ്) (കാറ്റേ നീ - പ്രിയനതു തന്നൂ)
Song information
Music: സാജൻ മാധവ്
Lyricist: ആർ കെ ദാമോദരൻ
Singer: മഞ്ജരി
Film/album: രഘുവിന്റെ സ്വന്തം റസിയ
Explore this song
- Singer: മഞ്ജരി
- Film / album: രഘുവിന്റെ സ്വന്തം റസിയ
- Composer: സാജൻ മാധവ്
- Lyricist: ആർ കെ ദാമോദരൻ