Malayalam lyrics
ആ..ആ.ആ.ആ.. അനുരാഗയമുനേ ഇനിയുമൊഴുകില്ലയോ ആത്മാവിൽ അലിയാൻ ഇനിയുമൊരു ജന്മമായ് പ്രണയ മഴ നനഞ്ഞീറനായ് രതിമൃദുലമദനശരമേൽക്കാൻ ഒരു മോഹമായ് സ്വയമേകിടാം ഈ രാവു തൻ താളമായ് ഈണമാകാൻ (അനുരാഗയമുനേ...) കരളിലെ കനവുകൾ പൊലിഞ്ഞു പോയ് കാലമേ അരികിലണിയുവാനായ് നാം രാത്രി നിഴലായ് ഗായകാ വരിക നീ നെഞ്ചിലെ നാദമായ് ജന്മ ജന്മാന്തരം ഞാൻ തേടിയലയുന്നു വരുമോ സ്നേഹലോല തരുമോ ശാപമോക്ഷം (അനുരാഗയമുനേ...) മനസ്സിലെ മുറിവുകൾ മായ്ക്കുമോ മറവികൾ മരണമണിനാദം ദൂരെ മഞ്ചലേറുകയായ് പിരിയുമോ പ്രിയതമാ യുഗങ്ങൾ പോയ് മറയിലും പ്രേമവിവശയായ് ഞാൻ നിൻ മാറിൽ അലിയില്ലെ ഹൃദയം പൂക്കളായി പാടൂ യക്ഷഗാനം പാടൂ യക്ഷഗാനം.. (അനുരാഗയമുനേ...)
Song information
Music: സാജൻ മാധവ്
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Film/album: യക്ഷിയും ഞാനും
Explore this song
- Singer: കെ എസ് ചിത്ര
- Film / album: യക്ഷിയും ഞാനും
- Composer: സാജൻ മാധവ്
- Lyricist: കൈതപ്രം