Malayalam lyrics

കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ
നനവൊരു കുളിരായി
മെയ്യിൽ പതിയെ പടരുമ്പോൾ
മനസ്സിൽനിറഞ്ഞൊരിഷ്ടം കൂടി അരികിലിരുന്നാട്ടെ
കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ

അങ്ങേ കൊമ്പത്തെ കൂട്ടിൽ ആരും കാണാതെ
നിന്നെമാത്രം ഞാൻ നോക്കി തൂവലൊതുക്കുമ്പോൾ(2)
പുതുമഴയൊരുതണുവലയൊടുചിരിയോടലസം
കൊഞ്ചി വരവായി
വിടരുകയായി മനസ്സിലെ മലരുകൾ ഹൃദയം വെമ്പി അലയായി
കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ
നനവൊരു കുളിരായി
മെയ്യിൽ പതിയെ പടരുമ്പോൾ

മേലെ ആകാശം ചോക്കും നേരം ചേക്കേറാൻ
ഞാനും പോകുമ്പോൾ മന്ദം കൂടെ പോരാമോ (2)
കതിരുകളെല്ലാമിനി ഞാനെന്‍ ചെറുകൂട്ടിൽ കൂട്ടി വെച്ചോളാം
മഴയുടെ ശ്രുതിയിൽ മറുപടിയരുളൂ
ചേർക്കാൻ വെമ്പി നിൽപ്പൂ ഞാൻ

കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ
നനവൊരു കുളിരായി മെയ്യിൽ പതിയെ പടരുമ്പോൾ
മനസ്സിൽനിറഞ്ഞൊരിഷ്ടം കൂടി അരികിലിരുന്നാട്ടെ
കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ

Song video

Watch on YouTube

Song information

Music: സതീഷ് രാമചന്ദ്രൻ

Lyricist: ബിനോയ് കൃഷ്ണൻ

Singer: സാഗർ

Film/album: യാത്രയ്ക്കൊടുവിൽ

Explore this song