Malayalam lyrics

കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം
എല്ലാരുമൊന്നുപോൽ മുന്നോട്ടു പോയാൽ
നേടുന്നതെല്ലാമേ പകുത്തെടുക്കാം...
പഴയകഥകൾ പല തിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചുവിടാം

ഇരുമ്പുനെഞ്ചിൽ ഇനി നിറയൊഴിക്കാം
പടപൊരുതാം ഉള്ളിൽ കനലെരിക്കാം
നോവേറുമ്പോൾ മനസ്സേ മറുപടിയായ് പുതുവിധിയെഴുതാം
തീ പടരുകയായ്‌ വഴിതെളിയുകയായ് 
പടരുകയായ്‌ വഴിതെളിയുകയായ്...

കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം
പഴയകഥകൾ പല തിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചുവിടാം

ഇരുമ്പുനെഞ്ചിൽ ഇനി നിറയൊഴിക്കാം
പടപൊരുതാം ഉള്ളിൽ കനലെരിക്കാം
നോവേറുമ്പോൾ മനസ്സേ മറുപടിയായ് പുതുവിധിയെഴുതാം
തീ പടരുകയായ്‌ വഴി തെളിയുകയായ്
പടരുകയായ്‌ വഴി തെളിയുകയായ്
ഹോയ് ...ഹോയ് ...ഹോയ് ...ഹോയ് ...ഓ
കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം..

Song video

Watch on YouTube

Song information

Music: റെക്സ് വിജയൻ

Lyricist: വിനായക് ശശികുമാർ

Singer: സുഷിൻ ശ്യാം

Film/album: സപ്തമ.ശ്രീ.തസ്ക്കരാഃ

Explore this song