Malayalam lyrics
കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം (2) എന്തിനോ ആകാശമോർക്കുന്നു മഴയുടെ ഒരു വരി തൂമഞ്ഞു ചൊല്ലുന്നു തരളമാം മൃദുമൊഴി പൊയ്പ്പോയ കാലത്തിൻ ഗാനാലാപനം കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം ദൂരേ വിജനമൊരു കോണിൽ ഒരു നീർമാതളം പൂത്തപോൽ നീ ഏതോ വിവശകരമേകീ വേരോളവും കുളിരോടെ ഋതുഭേദങ്ങൾ സുഗന്ധം കൈയിലേന്തി ആദ്യാനുരാഗത്തിൽ ഇരവുകൾ പകലുകൾ ആപാദമലിയുമ്പോൾ മധുരമാം മറവിയായ് ഏകാന്തയാമങ്ങൾ നിദ്രാവിഹീനമായ് കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം വാനിൽ സുരഭിലമൊരു തേരിൽ ഒരു ചന്ദ്രോദയം വന്നപോൽ നീ കാറ്റിൽ കുറുനിരകൾ പാറി ഒരു വാടാമലർ ചൂടിയാടി അനുരാഗത്തിൻ മരന്ദം നെഞ്ചിലേന്തി കാണാതിരുന്നപ്പോൾ എരിയുമീ വേനലായ് ഓർക്കാതിരുന്നപ്പോൾ മഴമുകിൽപ്പീലിയായ് ഈറൻ ദിനാന്തത്തിൽ ആശാമേഘമായ് കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം
Song video
Song information
Music: ബെന്നെറ്റ്
Lyricist: റഫീക്ക് അഹമ്മദ്
Singer: സുജാത മോഹൻവീത്‌രാഗ്
Film/album: ഓഗസ്റ്റ് ക്ലബ്ബ് since 1969
Explore this song
- Singer: സുജാത മോഹൻവീത്‌രാഗ്
- Film / album: ഓഗസ്റ്റ് ക്ലബ്ബ് since 1969
- Composer: ബെന്നെറ്റ്
- Lyricist: റഫീക്ക് അഹമ്മദ്