Malayalam lyrics

കൈതൊഴുന്നേ നാഥേ കണ്ണീരുമായ്.

ഈ വഴികളേതോ

കാൽവരികളാകേ

നൊമ്പരങ്ങളോടെ

മുന്നിലെത്തുന്നു തായേ..

കൈ തൊഴുന്നേ നാഥേ കണ്ണീരുമായ് 

വന്നു നിൽപ്പൂ ഈറൻ പൂക്കളുമായ് കഷ്ടതകളേറവേ

കനലെരിയുമാകവേ

എത്തിടും നിൻ സന്നിധേ

കാത്തിടുന്ന ദീപമേ

പൂഞ്ചിറകിനോരമായ്

കാത്തു വെച്ച സ്നേഹമേ

കുഞ്ഞിച്ചിറകു വീശിയോ

എങ്ങു പോയി ചേരുമെൻ പൊൻപൂവേ ..

കൈ തൊഴുന്നേ നാഥേ കണ്ണീരുമായ്

കൈ തൊഴുന്നേ നാഥേ കണ്ണീരുമായ്.

Song information

Music: എസ് ആർ റാം

Lyricist: സുഗുണൻ ചൂർണ്ണിക്കര

Singer: ആവണി സത്യൻ

Film/album: വെള്ളാരം കുന്നിലെ വെള്ളിമീനുകൾ

Explore this song