Malayalam lyrics
കൈത്താലം എടുക്കെടീ പെണ്ണാളേ... കല്യാണം കൂടാൻ വന്നോളേ.. (2) കുന്നായ്മകളയെടീ താലിക്കണ്ണാളേ.. തകിലെടു നീ കുഴലെടു നീ കുരവയിടു കുറുമൊഴിയേ... പൂങ്കിനാവിൻ തേൻ തുരുത്തിൽ ഓടം വന്നല്ലോ... കളിയോടം വന്നല്ലോ.. ( കൈത്താലം.. ) അരികിലൊരാൾ മീട്ടും ഹൃദയാഭിലാഷങ്ങൾ അഴകുണർന്ന കാവലാളായ് കുതുഹമോടെ കാതോർക്കാം (2) മധുരമൊരാൾ നേർന്നു അധരമൊരാളും പരാഗരേണുപുരണ്ടുവോ ഒളിത്തെന്നലിൽ എന്നെക്കണ്ടു നിന്നെക്കണ്ടു കണ്ണിൽക്കൊണ്ടു മൂളിക്കൊണ്ട് മൂളാം സമ്മതം ( കൈത്താലം.. ) കരകമലം നീട്ടി പുണരാൻ തുടിക്കുന്നു മഴപുലർന്ന നാളിലൊന്നിൽ ഉദയരാഗ സരസ്സുകളും (2) ഹരിതകണം നീന്തി തളിരിലയാകെ മൃണാളവേണുവുണർന്നുവോ ജലശയ്യയിൽ കണ്ടുകണ്ടു കണ്ണിടഞ്ഞ് മെല്ലെ മെല്ലെ കണ്ടറിഞ്ഞു മൂളാം സമ്മതം ( കൈത്താലം.. )
Song video
Song information
Music: ജോൺസൺ
Lyricist: അനിൽ പനച്ചൂരാൻ
Singer: സുദീപ് കുമാർവിജേഷ് ഗോപാൽ
Film/album: നവാഗതർക്ക് സ്വാഗതം
Explore this song
- Singer: സുദീപ് കുമാർവിജേഷ് ഗോപാൽ
- Film / album: നവാഗതർക്ക് സ്വാഗതം
- Composer: ജോൺസൺ
- Lyricist: അനിൽ പനച്ചൂരാൻ