Malayalam lyrics

കാണുവാൻ മോഹം കാണുവാൻ മോഹം
എനിക്കെന്നുമെന്നുമെന്റെ കണ്ണിൽ
കാണുവാൻ മോഹം
കാണുന്ന നേരത്ത്‌ കാതിലൊരായിരം
കാരിയം ചൊല്ലുവാൻ ദാഹം
കാരിയം ചൊല്ലുവാൻ ദാഹം
(കാണുവാൻ...)
ചൊല്ലുവാനുള്ളത്‌ ചൊല്ലുവാൻ മോഹിച്ച്‌
ചെല്ലും ഞാൻ മാരന്റെ മുന്നിൽ
രണ്ടു പേരുമായ്‌ തമ്മിൽ കണ്ടു മുട്ടുമ്പോൾ
മിണ്ടാത്ത പൂച്ചയായിടും -ഞാനൊരു
മിണ്ടാപ്പൂച്ചയായിടും
(കാണുവാൻ...)
ആയിരം സ്വപ്നങ്ങൾ ചാലിച്ചു ചാലിച്ചു
മായാത്ത ചിത്രം ഞാൻ തീർക്കും
എന്നുമെന്നുമാ വർണ്ണ സുന്ദരചിത്രം
എൻ നെഞ്ചിൽ ചേർത്തു വെച്ചീടും -ഞാനതു
നെഞ്ചിൽ ചേർത്തു വച്ചീടും
(കാണുവാൻ...)

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: പി ഭാസ്ക്കരൻ

Singer: കെ എസ് ചിത്ര

Film/album: കടൽ

Explore this song