Malayalam lyrics
കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെൻ കാറ്റേ (കാണുമ്പോൾ...) പ്രിയമാനസം ചൊല്ലും മൊഴി കാതിൽ നീ ചൊല്ലും നിന്റെ തരിവളകൾ പൊട്ടിച്ചിരിയുണർത്തും പുഴ കണ്ണാടി നോക്കും കാറ്റേ ഓ..ആ... (കാണുമ്പോൾ...) തുമ്പച്ചോട്ടിൽ ഓ നീലാകാശം മയിൽപ്പീലി നീർത്തുമ്പോൾ മന്ദാരത്തിൻ ഓ ചില്ലത്തുമ്പിൽ ഒരു പൂ ചിരിക്കുമ്പോൾ കളിവാക്കു കേട്ടീടാൻ മറുവാക്കു ചൊല്ലീടാൻ വിറയോടേ നിൽക്കും മോഹം നെഞ്ചിൽ പഞ്ചാരിയായി കാറ്റെ (കാണുമ്പോൾ...) തുമ്പിപ്പെണ്ണിൻ ഓ മോഹാവേശം കളിയാടി നിൽക്കുമ്പോൾ കണ്ടാലൊന്നും ഓ മിണ്ടാതോടും കിളി പാട്ടു മൂളുമ്പോൾ ഒരു നോക്കു കണ്ടീടാൻ മിഴി പൂട്ടി നിന്നീടാം കൊതിയോടെ കാക്കും നേരം നാണം ചങ്ങാതിയായീ കാറ്റേ (കാണുമ്പോൾ...)
Song video
Song information
Music: മോഹൻ സിത്താര
Lyricist: സച്ചിദാനന്ദൻ പുഴങ്കര
Singer: കെ ജെ യേശുദാസ്
Raaga: യമുനകല്യാണി
Film/album: ഇഷ്ടം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഇഷ്ടം
- Composer: മോഹൻ സിത്താര
- Lyricist: സച്ചിദാനന്ദൻ പുഴങ്കര