Malayalam lyrics
കാണാക്കാറ്റിൽ.. ചാഞ്ചാടും പൂക്കൾ പോൽ കോടികൾ കിലുങ്ങിടുന്ന മുംബൈ.. കാണും നേരം കണ്ണിൽ കിനാവുമായ് നെഞ്ചിലേയ്ക്കൊതുങ്ങിനിന്ന.. മുംബൈ നീളുമീ.. പാതതോറും കൂട്ടിനായ് നീ മാത്രം എന്തിനെന്തിനെന്നറിയില്ലല്ലോ.. എന്തൊരിഷ്ടമാ... നിന്നെ നെഞ്ചിനുള്ളിലെ അഴികൾക്കുള്ളിൽ കൊഞ്ചിടുന്നവൾ.. മുംബൈ കാണാക്കാറ്റിൽ ചാഞ്ചാടും പൂക്കൾ പോൽ കോടികൾ കിലുങ്ങിടുന്ന മുംബൈ കാണാൻ വയ്യാത്തൊരു ലോകം.. കണ്ടൂ നിന്നിൽ.. ഞാനും കണ്ണീരൊപ്പും നോവിൻ കൂട്ടങ്ങൾ.. ചോരപ്പാടിൽ തേങ്ങും... പാതയോരങ്ങൾ ഹോ. എന്നിട്ടും നിന്റെ മാറിൽ പ്രേമത്തിൻ ഹാരം.. ചാർത്തി നീങ്ങുന്നു ഞാനാം സഞ്ചാരി gungunaye there gaaho dil mem theri geeth mem harpal muskurayi sapnom mem mumbai kar kyom muchko yoom paakal കാണാക്കാറ്റിൽ ചാഞ്ചാടും പൂക്കൾ പോൽ ചാഞ്ചാടും പൂക്കൾ പോൽ കോടികൾ കിലുങ്ങിടുന്ന മുംബൈ
Song information
Music: അൻവർ അമൻ
Lyricist: ചിറ്റൂർ ഗോപി
Singer: സച്ചിൻ വാര്യർ
Film/album: മുംബൈ ടാക്സി
Explore this song
- Singer: സച്ചിൻ വാര്യർ
- Film / album: മുംബൈ ടാക്സി
- Composer: അൻവർ അമൻ
- Lyricist: ചിറ്റൂർ ഗോപി