Malayalam lyrics
കൊട്ടും പാട്ടുമായ് വരവേൽക്കടാ പുതു കൂട്ടുകാരൻ പണമെടാ ഓ പുത്തൻ ജീവിതം പുലരുന്നെടാ കരയാകെ മാറുന്നേ ഓ.. കൈ നിറയണിതാ വരം തെളിയണിതാ കതിരണിയണിതാ ഓ...ഹോ...ഏ....ഏ... ചിരിയൊരു വിരുന്നാടി വരുന്നേ പുതിയൊരു കിനാവിന്റെയരങ്ങിൽ അടിമുടി മായും നിന്റെ തീരാദുഃഖങ്ങൾ വിധിയുടെ കടിഞ്ഞാണു മുറിഞ്ഞേ പുതുപുതുവിലാസങ്ങളണിഞ്ഞേ പടവുകളേഴായ് വന്നതല്ലേ നമ്മൾ മേലേ മേലേ (കൊട്ടും..) പകലല പതം തൂകിയണിഞ്ഞേ വിളറിയ നിലാവങ്ങു മറഞ്ഞേ അഴകല ചൂടുന്നെന്റെയീറൻ തീരങ്ങൾ ചൊടിയൊരു പഴഞ്ചാറു നുണഞ്ഞേ കരളൊരു കടൽ പോലെ ഉലഞ്ഞേ ഒന്നു കൂടി തേടാൻ പോണതല്ലേ നമ്മൾ ദൂരേ ദൂരേ (കൊട്ടും...)
Song information
Singer: ജാസി ഗിഫ്റ്റ്ബെന്നി ദയാൽ
Film/album: കറൻസി
Explore this song
- Singer: ജാസി ഗിഫ്റ്റ്ബെന്നി ദയാൽ
- Film / album: കറൻസി