Malayalam lyrics
കേട്ടു താരാട്ടിന്റെ താളം ആത്മാരാഗം നെയ്ത മേളം സ്വപ്നജാലകം ചേർന്നൊരുക്കും രംഗപൂജാ നർത്തനം ഹർഷവർഷം പെയ്തിറങ്ങീ ജീവനിൽ നോമ്പു നോറ്റേ നൊന്ത ഹൃദയം ഉരുകീ രാരീരങ്ങളായി (കേട്ടു...) ഇരുകുഞ്ഞു പാദങ്ങൾ വരയ്ക്കുന്ന ചിത്രം മലർക്കളമാക്കുമീ മുറ്റം ഇളം കാറ്റു പോലും ഇളം ചുണ്ടിലൂറും മധുരപ്പാൽമണം ചൂടി നടമാടിടും (കേട്ടു...) ഒരു കള്ളക്കണ്ണന്റെ കുസൃതിക്കു മുൻപിൽ ഇവിടമൊരമ്പാടിയാകും മനസ്സുകൾ തോറും നവനീതമലിയും കിളിക്കൊഞ്ചൽക്കൊലുസ്സുകൾ ചിരി കോർത്തിടും (കേട്ടു..)
Song information
Music: മോഹൻ സിത്താര
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Film/album: ഇഷ്ടദാനം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഇഷ്ടദാനം
- Composer: മോഹൻ സിത്താര
- Lyricist: ശ്രീകുമാരൻ തമ്പി