Malayalam lyrics
കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ നറുതേൻ ചിരിയാൽ മൊഴിയാൻ വാ കുളിരോർമ്മകളിൽ ഒന്നിച്ചാടാൻ പാടാൻ കൂടാൻ നീ വാ കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ കൊലുസ്സിട്ട് കിലുങ്ങുന്ന നിന്നെ കാണാൻ ഒഴുകും തെന്നലായ് ഞാനടുത്തോട്ടെ (2) എൻ പ്രിയനായ് കൂടെവരാൻ പോരൂ മുത്തേ നീ... കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ ഇളം കാറ്റ് വീശുന്ന നേരത്തെങ്ങോ ഒരു മലർ പൊയ്കയിൽ തേരിൽ വന്നു നീ (2) തേരേറി പോകാനായ് കാത്തു ഞാനേകനായ്... കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ നറുതേൻ ചിരിയാൽ മൊഴിയാൻ വാ കുളിരോർമ്മകളിൽ ഒന്നിച്ചാടാൻ പാടാൻ കൂടാൻ നീ വാ കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ... കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ...
Song information
Music: പ്രകാശ് അലക്സ്
Lyricist: റോമി രതീഷ്
Singer: നിയ പാത്യാല
Film/album: കല്ല്യാണം
Explore this song
- Singer: നിയ പാത്യാല
- Film / album: കല്ല്യാണം
- Composer: പ്രകാശ് അലക്സ്
- Lyricist: റോമി രതീഷ്