Malayalam lyrics

ഈറൻമുകിൽ മഷിയാലെ നീ

എഴുതും മിഴിയിൽ...

തോരാത്തനിൻ മിഴിനീരിനാൽ മറയും ചിരിയിൽ...

നീളേ...നിലാവൂർന്നുവീഴുന്ന തീരങ്ങളിൽ...

ആരേ...

നിഴലറിയാതെ തിരയുന്നതാരേ...

കനൽവീണ വഴിയാകെ നീ താനേ പോകുന്നുവോ...

കടലേഴുമൊരുതോണിയിൽ 

താനേ തുഴയുന്നുവോ...

                     (ഈറൻമുകിൽ)

ഇരുൾപാതകടന്നേറെ

പൊരുൾതേടിഅലഞ്ഞേറെ 

ദൂരെ...

വെയിൽചില്ല കടന്നേറെ തണൽ തേടി

അലഞ്ഞേറെ ദൂരെ...

ഒഴുകുന്നു നിറയാതെ

പുഴപോലെമൂകനഗരം

പിരിയുന്നു പറയാതെ

എരിയുന്നോരേകതാരം (2)

                    (ഈറൻമുകിൽ)

Song information

Music: പ്രകാശ് അലക്സ്

Lyricist: ശ്രീനാഥ് വി നാഥ്

Singer: കെ എസ് ഹരിശങ്കർ

Film/album: കോൾഡ് കേസ്

Explore this song