Malayalam lyrics
കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ കുന്തിരിക്കക്കുന്നിലും നൂറിൻ മലയിലും കേറിയിറങ്ങി പരിമളപ്പെടും ഓർമ്മയുമായ് ഓടിവായോ ഓടിവായോ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ നാളും നാഴികയും നീങ്ങാമനസ്സിലെ തേൻകുളിരും തേടിവരും മധുമാസമേ വേനല്‍പ്പുഴവഴിയേ മേനിയിലീറനുമായ് നീളും നിഴലായ്... നീളും നിഴലായ് പ്രാണനിലുണരും രോമാഞ്ചമേ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ തൂവും പുഞ്ചിരിയിൽ കൊഞ്ചും മൊഴിയിലും തൂമെഴും കണ്ണിലും കനവായിരം കന്നിക്കണിനിറമായ് കണ്ണിതിലുമ്മ നിറഞ്ഞൂറും സുഖമായ് ജീവനിലലിയൂ ആനന്ദമേ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ കുന്തിരിക്കക്കുന്നിലും നൂറിൻ മലയിലും കേറിയിറങ്ങി പരിമളപ്പെടും ഓർമ്മയുമായ് ഓടിവായോ ഓടിവായോ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ
Song information
Music: ഔസേപ്പച്ചൻ
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: കെ എസ് ചിത്ര
Film/album: ജനനി
Song video
Additional song details
Singer: കെ ജെ യേശുദാസ്
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ജനനി
- Composer: ഔസേപ്പച്ചൻ
- Lyricist: കാവാലം നാരായണപ്പണിക്കർ
- Singer: കെ ജെ യേശുദാസ്