Malayalam lyrics
കാക്കാലക്കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ.. ഹേയ്...ഹേയ്...ഹേയ്...ഹേയ്... കാക്കാലകകണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ... കുന്നാരക്കുന്നുമ്മേൽ കൂവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ... അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ... അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ തെക്കന്നം തെയ്യന്നം പായുന്നേ... (കാക്കാല..) കള്ളിപ്പട്ടിച്ചന്തയിലെ പുള്ളിവെച്ച റൗക്കയൊന്ന് തുള്ളിത്തുള്ളിത്തെന്നിപ്പായും പുള്ളിമാനായ് ഒളിച്ചതെങ്ങ് കോലമല്ലി ചേലക്കാരി പാട്ടുക്കാരി പറവപ്പൊണ്ണ് പാലക്കാടന്‍ പയ്യൻകൂടെ കിണ്ടാണ്ടം കടന്നതെങ്ങ് അട കുട്രാലക്കുരുവീ പൊക്കാറുമ്മാ ചുറ്റാമൽ ചുറ്റുമേ നിയ്ക്കാതമ്മാ പാട്ടൊന്നു പാടണ്ടെ പയ്യാരമായ് കൂട്ടൊന്നും കൂടണ്ടേ കുഞ്ഞാറ്റമായ് അന്തിപ്പൊൻ പാടത്തെ ചെന്തോളം നുള്ളുമ്പം ചങ്ങാതിപ്പെണ്ണാളേ പാറി വാ... ചെക്കനും പെണ്ണിനും കല്യാണം കൂടുമ്പം സംഗീതക്കച്ചേരി പാടി വാ... (കാക്കാല...) മുത്തുമണി ചെണ്ടുമല്ലി മെല്ലെ മെല്ലെ പൂത്തിരുക്ക് മല്ലികപ്പൂ നുള്ളിക്കെട്ടി മാലയൊന്നു കോർത്തിരുക്ക് വെള്ളനിറ കാളയൊന്നുത്തുള്ളിപ്പായും കാത്തിരിക്ക് ആഹാ വെള്ളിമല ജല്ലിക്കെട്ടില്‍ വെട്രിക്കൊള്ള പാത്തിരിക്ക് മുത്താരം മുകിലേ നീ കൂടെ വാ... മൂവന്തി കുയിലേ നീ പാടി വാ... തെൻപാണ്ടി മയിലെ നീയാടി വാ... തൊമ്മാങ്ക് പാടി തേൻ കൊണ്ടു വാ... ഒറ്റയ്ക്കും തെറ്റയ്ക്കും നെട്ടോട്ടം കൂട്ടല്ലേ മാറ്റാനും മേലാനും കാൺകിലോ.. മുത്തോല ചിറ്റാരം കാതുമ്മേൽ ചിറ്റുണ്ടേ കണ്‍നോക്കിയാരാനും നില്‍ക്കിലോ.. (കാക്കാല..) ---------------------------------------------------------------------------------
Song information
Music: ഇളയരാജ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എസ് പി ബാലസുബ്രമണ്യം എം ജി ശ്രീകുമാർ
Film/album: ഒരു യാത്രാമൊഴി
Explore this song
- Singer: എസ് പി ബാലസുബ്രമണ്യം എം ജി ശ്രീകുമാർ
- Film / album: ഒരു യാത്രാമൊഴി
- Composer: ഇളയരാജ
- Lyricist: ഗിരീഷ് പുത്തഞ്ചേരി