Malayalam lyrics
ഒരു അടിക്കാരൻ ഒരഞ്ചാറ് അടിയുള്ള കണ്ടാൽ മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ ഒരു അടിക്കാരൻ (2) ഓന് കൊണ്ട അടികളിൽ ഏറ്റം ഏറ്റം പവറാർന്നൊരടി ഓളെ മെലഡീ മെലഡീ ഓളെ മെലഡീ ഓളെ മെലഡീ മെലഡീ ഓളെ മെലഡീ ധാനി സരിഗാ സരിരീ.. ധാനി സരിരീസാ...2) പ്രസാദാത്മകമായ അബദ്ധങ്ങൾ പ്രണയപാതയിൽ ചന്നം പിന്നം വാരിവിതറിക്കൊണ്ട് അവൻ വരികയാണ്.. ആര് വരാണ്..? ഞമ്മളെ മജ്നു… എങ്ങനെയാ വരണത്..? കുതിരപ്പുറത്ത്… ലൈല നിക്കാണ്.. ലൈല എങ്ങന്യാ നിക്കണത്..? മാരിവില്ലങ്ങാടീല് പൂക്കള് വിക്കണ നഴ്സറീല് വെളിച്ചപ്പൂക്കള് പൂത്ത് നിക്കണ സിദറത്തുൽ മുൻതഹ മാതിരി.. ന്താപ്പയിന്റെ മലയാളം.. ധാനി സരിഗാ സരിരീ.. ധാനി സരിരീസാ...2) അടി കൊണ്ടോന്റെ ചിരി കണ്ടോളി ഓൻ വാങ്ങും തോനേ അത് താങ്ങാനോനേ ഓനെ താങ്ങ് കോനേ ഹാരി സാരസി മാനസ ഹാരിണി ഹാസ മലരായ് വിരിഞ്ഞോള് ചേല് ഹുസ്നുൽ ജമാലോള് ഹാല് ബദ്റുൽ മുനീറോന് ഘോര ഘോരം സാരസാരം ധീരധീരം കൊണ്ട പ്രേമം ആഹ! സുന്ദരപ്രപഞ്ചസത്ത രാഗാ-ലയ സത്വരപ്രവാഹമേറ്റൊരാളാണേ ചങ്കിലെപ്പിടപ്പുതാളമേറ്റുന്നേ ചന്ദിരപ്പിറപ്പുകാലരാത്രീ- ലോളെ മെലഡീ മെലഡീ ഓളെ മെലഡീ ധാ..നി സരിഗാ സരിരീ...ധാനി സരിരീസാ...(2) കഥാനായകനും കഥാനായികയും സല്ലാപ കലാപങ്ങളിലൂടെ കഥാന്ത്യം തേടിയുള്ള പാച്ചിൽ മത്സരത്തിന് തയ്യാറാവുകയാണ്. കഥാനായകനാരാ? ഉന്മാദിയായ മമ്മദ്. കഥാനായിക? ഉത്സാഹിയായ ഉമ്മുകുൽസു. on your mark. get set. ego. പാടരുത്.. പാടില്ല.. അതേ, പ്രേമികൾക്ക് പാടില്ല, എന്ത്? ഗമ ഗമ ഗരിമ ഗമ ഗ പാടാം, എന്ത് ? സമ ഗമ സമ ഗമ സമ ഗരിമ സമ ഗരിമ പ്രേമവർത്താനം വർത്തമാനം ആവർത്തനം കേമനോനും കേമിയോളും കൊണ്ട പ്രേമനിർഭര സല്ലാപം പ്രഥമ പരിഗണന തരൂ തവ ഹൃദയപാലകനാകുവാൻ പ്രണയമഹാ കലവിരുതുകളെ പ്രേമോന്മാദീ നീ നേടി വാ അവളുടെ പുരിക ചലന-നയന നടന മനുകൂല സമവാക്യമേകീ തളിക നിറയെ പ്രണയ മധുര പലഹാര രസധാരയൊഴുകി വികട കവിത രചന തുടരു മനുയോജ്യ ശ്രുതിഭേദ മെലഡീ.
Song information
Music: വിഷ്ണു വിജയ്
Lyricist: മു.രി
Singer: ഹരിചരൺ ശേഷാദ്രിബെന്നി ദയാൽസലീം കുമാർ
Film/album: തല്ലുമാല
Explore this song
- Singer: ഹരിചരൺ ശേഷാദ്രിബെന്നി ദയാൽസലീം കുമാർ
- Film / album: തല്ലുമാല
- Composer: വിഷ്ണു വിജയ്
- Lyricist: മു.രി