Malayalam lyrics
ഓരോ കനവും വിടരുന്നോ ഒരു കോടി വർണ്ണമുണരുന്നോ ഓരോ നിനവും പുണരുന്നോ ഒരു കോടി രാഗമുയരുന്നോ സുഗന്ധങ്ങൾ നിറയുന്നോ പനിമഴ മൻണിൽ പൊഴിയുന്നോ പ്രണയസരോവരത്തിൽ ഹംസങ്ങൾ നീന്തുന്നോ ( ഓരോ കനവും,.....) ശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് ഞാൻ അലിയുന്നോ പാർവണങ്ങൾ നിറയുമ്പോൾ അനുരാഗമായ് നാം ഒഴുകുന്നോ ചന്ദ്രിക പൊഴിയും ചന്ദനനന്ദിയിൽ അടിമുടി നനയും അഴകുകളാകുന്നോ അത്രമേൽ അത്രമേൽ ഇഷ്ടമായ് ഒന്നായ് നമ്മൾ മാറുന്നോ ( ഓരോ കനവും,.....) ആഹാ മാരിവില്ലിൻ തൂലികയിൽ ഈ പ്രേമഭാവന വിരിയുന്നോ മന്ദഹാസമാധുരിയിൽ നറുതേൻ വസന്തങ്ങൾ വളരുന്നോ നീയൊരു തരുവായ് ഞാനതിൽ പടരും മലർവല്ലരി തൻ മാനസമാകുന്നോ അത്രമേൽ അത്രമേൽ ഇഷ്ടമായ് ഒന്നായ് നമ്മൾ മാറുന്നോ ( ഓരോ കനവും,.....)
Song information
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: വിജയ് യേശുദാസ്ശ്വേത മോഹൻ
Film/album: ആഗതൻ
Explore this song
- Singer: വിജയ് യേശുദാസ്ശ്വേത മോഹൻ
- Film / album: ആഗതൻ
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം