Malayalam lyrics

ഓമലേ നിൻ മുഖം താമരയായി
മാനസം ദീപമായ്
ആത്മസഖീ ഓ..
ഓമലേ നിൻ സ്വരം സാഗരമായ്
ജീവിതം  കാവ്യമായ്
ലലാലാ ലലാ‍ലാ
ഹിമവാഹിനീ തീരം തേങ്ങുകയായ്
കുളിരോർമ്മകളിൽ
ഏകാന്ത സന്ധ്യയും കേഴുകയായ് നീ എന്നു വരും
ഒഴുകി വരും തെന്നൽ വിരഹാർദ്രഗാനമായ് ഓ..ഓ (ഓമലേ...)

നീയിങ്ങു വരുവോളം കാത്തിരിക്കും
ഞാൻ കാത്തിരിക്കും
നിൻ കുഞ്ഞു സ്വപ്നത്തെ ഓമനിക്കും
കൈകളിലോമനിക്കും
മണിമുകിലായ് നിന്നിൽ ഞാൻ പെയ്തു തോർന്നിടും  ഓ..ഓ (ഓമലേ...)

Song information

Music: എസ് പി വെങ്കടേഷ്

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്

Film/album: ഗാന്ധർവ്വം

Explore this song