Malayalam lyrics

ഓമനത്തിങ്കള്‍ത്തെല്ലേ 

കസ്തൂരിമുല്ലേ

കണ്ണാടിക്കണ്ണിൽ മിന്നും 

കണ്ണീരു മായ്ക്കുമോ

കാതോരമേതോ പാട്ടിൻ 

ഈണങ്ങൾ മൂളുമോ

സിന്ദൂരവർണ്ണം തോൽക്കും 

കവിളിൽ തലോടുമോ

എല്ലാരും ഇഷ്ടം കൂടും 

ചക്കിപ്പെണ്ണല്ലേ

ഓമനത്തിങ്കള്‍ത്തെല്ലേ 

കസ്തൂരിമുല്ലേ

കണ്ണാടിക്കണ്ണിൽ മിന്നും 

കണ്ണീരു മായ്ക്കുമോ

മണിമണിക്കുറിഞ്ഞീ നീ 

കുറുമ്പൊന്നും ഇനി വേണ്ടാ

ഉറുമിയും വീശി പരിചയും നീട്ടി

കളരിയിലിറങ്ങാൻ വാ

ചുണക്കുട്ടി ചമയേണ്ട 

ചുരികയെ തടുത്താട്ടേ

പോർക്കലിയങ്കം പുലിക്കളിയങ്കം 

പയറ്റടീ പടക്കാളീ

മുടികുടഞ്ഞലറുന്നൊരുണ്ണിയാർച്ചേ

നാക്കുകൊണ്ടല്ലെടീ വാൾപയറ്റ്

ഉദയനക്കുറുപ്പിന്റെ ചെറുമകളേ

ഓതിരം കടകം കൊണ്ടറിഞ്ഞോളൂ

ഇടിതട വെടിപട 

പടഹങ്ങൾ ഉയരട്ടെ

അങ്കം മുറുകട്ടെ

ഓമനത്തിങ്കള്‍ത്തെല്ലേ 

കസ്തൂരിമുല്ലേ

കണ്ണാടിക്കണ്ണിൽ മിന്നും 

കണ്ണീരു മായ്ക്കുമോ

കുറുകുന്നൊരരിപ്രാവായ്

ചിറകടിച്ചുയർന്നീടാം

കുടമുല്ലക്കാടും കറുകപ്പുൽമേടും 

വലംവെച്ചു കറങ്ങീടാം

അഴകുള്ളോരാകാശം 

മഴക്കുട നിവർത്തുമ്പോൾ

മണിപ്പുഴയോരത്ത് മരതകപ്പാടത്ത്

മദംപൊട്ടി കറങ്ങീടാം

കളമൊഴിക്കിളികൾതൻ കളിമേളം

കുക്കുകുക്കു കുയിലിന്റെ വിളയാട്ടം

മനസ്സിലും മയങ്ങുന്നു പൊടിപൂരം

കൊടികെട്ടി പറക്കണം ബഹുദൂരം

കുടുകുടെ ചിരിക്കണം 

കുറുങ്കുഴൽ എടുക്കണം

പാടണം കച്ചേരി

ഓമനത്തിങ്കള്‍ത്തെല്ലേ 

കസ്തൂരിമുല്ലേ

കണ്ണാടിക്കണ്ണിൽ മിന്നും 

കാണാത്ത കൗതുകം

ചേലുള്ള പൂവുകൾ

വർണ്ണങ്ങൾ നൂറായാലും

പ്രിയമാണു കൂട്ടുകാർ

എല്ലാരുമൊന്നായ് പാടാം

ആഹാ സംഗീതം

Song video

Watch on YouTube

Song information

Music: വിദ്യാസാഗർ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ എസ് ചിത്രസുജാത മോഹൻ

Film/album: രാക്കിളിപ്പാട്ട്

Explore this song