Malayalam lyrics
ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി ഉത്രാട രാത്രിതന്‍ ഉന്മാദ ഭംഗികള്‍ ഊഞ്ഞാല്‍പ്പാട്ടിലൂടുണരുമ്പോള്‍ ഉത്രാട രാത്രിതന്‍ ഉന്മാദ ഭംഗികള്‍ ഊഞ്ഞാല്‍പ്പാട്ടിലൂടുണരുമ്പോള്‍ മുറ്റത്തും മാനത്തും എന്റെ മനസ്സിലും എത്രയെത്ര പൂക്കളങ്ങള്‍ വര്‍ണ്ണചിത്രം വരയ്ക്കുന്ന പൂക്കളങ്ങള്‍ ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി മാവേലി മന്നന് സ്വാഗതമോതുവാന്‍ കേരള മക്കള്‍ നാമൊരുങ്ങുമ്പോള്‍ മാവേലി മന്നന് സ്വാഗതമോതുവാന്‍ കേരള മക്കള്‍ നാമൊരുങ്ങുമ്പോള്‍ മാനുഷരൊന്നായി വാണൊരാക്കാലത്തിന്‍ ഹര്‍ഷഗീതത്തേനൊലികള്‍ ഇന്നും നമ്മില്‍ ഹര്‍ഷഗീതത്തേനൊലികള്‍ ഓണ നിലാവിന്റെ ഓളങ്ങളില്‍ ഒഴുകുകയാണൊരു തോണി പൊന്നമ്പിളിത്തോണി മാനത്തെ പൊന്നമ്പിളിത്തോണി
Song information
Music: ജെർസൺ ആന്റണി
Lyricist: കെ എൽ കൃഷ്ണദാസ്
Singer: കെ ജെ യേശുദാസ്
Film/album: പൊന്നോണ തരംഗിണി 3 - ആൽബം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പൊന്നോണ തരംഗിണി 3 - ആൽബം
- Composer: ജെർസൺ ആന്റണി
- Lyricist: കെ എൽ കൃഷ്ണദാസ്