Malayalam lyrics

(അറബിക് വരികൾ...)

ലാഹെ ..ലാലാഹെ
സേഹാത് ന്യൂ ഇയർ ....ലാഹെ ..ലാലാഹെ
ഇവിടകം എന്നിൽ
നിറഞ്ഞതല്ലേ എന്നാളും
ജ്വലിച്ച സൂര്യൻ ..മറന്ന സ്വർഗ്ഗം
മനസ്സിനുള്ളിൽ വരച്ചു ഞാൻ
കനത്ത നോവിൻ ക്ഷയിച്ചോരീണം
നിറച്ച ദിനങ്ങളകറ്റി ഞാൻ ..
അതിന്നടൽ തടങ്ങളിൽ ..
നിറങ്ങൾ കാണാനൊരുങ്ങി ഞാൻ...
എന്നെന്നും എന്നിലേ ..എന്നിൽ നിന്നെ കണ്ടു ഞാൻ

(അറബിക് വരികൾ...)

ഓ ജനുവരി..എൻ മിഴിയിൽ ഇന്നു വിരിഞ്ഞൊരു ന്യൂ ഇയർ
ഈ ദിനങ്ങളിൽ പൊന്നൊളിയായ് ഉണർന്ന ന്യൂ ഇയർ
ലാഹെ ..ലാലാഹെ ..ഒഴുകി നിന്നോർമ്മ ഇതിലെ
ലാഹെ ..ലാലാഹെ എന്നരികിൽ നിന്നും
മറഞ്ഞതല്ല നീയെങ്ങൊ
തുടിച്ചിടും നിൻ കറുത്ത കണ്ണിൽ
തിളക്കമെല്ലാം തിരഞ്ഞു ഞാൻ ...
എനിക്കു നിന്റെ മിഴിച്ചിരാതിൽ
നിറഞ്ഞ പ്രകാശവലം മതി
അനന്തമാം അനാദിയാം ഇരുട്ടിലൂടെ അലഞ്ഞു ഞാൻ
ഒന്നാകാൻ എന്നിലേ എല്ലാം നിന്നിൽ തേടി ഞാൻ

(അറബിക് വരികൾ...)

Song video

Watch on YouTube

Song information

Music: അൽഫോൺസ് ജോസഫ്

Lyricist: ജോഫി തരകൻ

Singer: സയനോര ഫിലിപ്പ്

Film/album: ബിഗ് ബി

Explore this song