Malayalam lyrics
ധനനാരീ നാനാനാനാനാനാ തധരീ നാനാനാ നാനാ ഓംകാരത്തിടമ്പുള്ള ദേവാംഗനേ ഓംകാരത്തിടമ്പുള്ള ദേവാംഗനേ വേദാന്ത ചിലമ്പുള്ള നാദാംഗനേ മഞ്ജീരസല്ലാപമേ സല്ലാപ സഞ്ചാരമേ അരവിന്ദ മനസ്സിന്റെ മകരന്ദ സ്വരം നീയേ (2) അവതാര സംഗീതമേ.. (ഓംകാരത്തിടമുള്ള...) നന്ദനം മനം തന്നിൽ നൽകണേ ചിരം നിന്റെ ചന്ദനം സുഖം മോഹനം ആ..ആ.ആ.ആ.. നന്ദനം മനം തന്നിൽ നൽകണേ ചിരം നിന്റെ ചന്ദനം സുഖം മോഹനം തങ്കത്തിളക്കം എന്നും തുളുമ്പി എന്നെത്തലോടി വന്നാലും മന്ത്രം നിറഞ്ഞ നാവിൽ സുവർണ നാമം വിളമ്പി നിന്നാലും ബ്രാമീ വസന്തം ഗംഗാതരംഗം ബ്രാമീ വസന്തം ഗംഗാതരംഗം ആദിയാം നാദമേ തന്നാലും എന്നെ മറന്നു നിന്നെത്തൊഴുന്ന കൈക്കുടങ്ങൾ നിന്റെ പീഠനറിവും സരീഗരീഗാമഗാമാപമപാധ സനീഗഗമപധനിപധനീ (ഓംകാരത്തിടമുള്ള...) മുക്തിദാനസുഖ നിഗമധാരസുധ സംഗീതമേ സാംബദേവമുഖ വരദരാഗമധു സംഗീതമേ നിത്യ സത്യലയ സംഗീതമേ ശുദ്ധസപ്ത സ്വരസംഗീതമേ കൈലാസമയ വിൺ ഗംഗയുടെ മദനചലന നടന മധുരമൊഴുകിയ മാലേയമയ ,മൺ വീണയുടെ സിരയിലലസമലസമഴകിലുണരണം സംഗീതമേ സംഗീതമേ മനോരഞ്ജമാകുന്നൊരാനന്ദജാലം അനന്തവേദരസമായ സോമരസമാകുമേക രസലയം ചടുലമയ (ഓംകാരത്തിടമുള്ള...)
Song video
Song information
Music: അലക്സ് പോൾ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: എം ജി ശ്രീകുമാർ
Raaga: കാംബോജി
Film/album: പോത്തൻ വാവ
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: പോത്തൻ വാവ
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ