Malayalam lyrics
ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരേ ഓരോരോ നാളും മിന്നുമ്പോള്‍ താനേ നീറുന്ന പെണ്‍ മലരേ ആരാരും കാണാതെങ്ങോ പൂക്കുന്നു നീ തൂമഞ്ഞിന്‍ കണ്ണീരെന്തേ വാര്‍ക്കുന്നു നീ നോവിന്റെ സിന്ദൂരം ചൂടുന്ന പൂവേ (ഓംകാരം..) തന്നെത്താനെ എന്നെന്നും നേദിക്കുന്നോ നീ നിന്നെ പൈതല്‍ പുന്നാരം ചൊല്ലും നേരം മാരന്‍ കൈ നീട്ടും നേരം അഴലിന്റെ തോഴി എന്നാലും അഴകുള്ള ജീവിതം മാത്രം കണി കാണുന്നില്ലേ നീ തനിയേ മിഴി തോരാതെന്നും നീ വെറുതേ ആദിത്യന്‍ ദൂരേ തേരേറും മുന്‍പേ കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലേ (ഓംകാരം..) ഇല്ലത്തമ്മേ നിന്‍ മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍ നെഞ്ചില്‍ തീയാളുന്നില്ലേ കൂടെ പൊള്ളും മൌനത്തിന്‍ മീതെ ഉയിരിന്റെ പുണ്യം എന്നാലും ഉരുകുന്ന വെണ്ണ നീയല്ലേ പകലെങ്ങോ വിണ്ണില്‍ പോയ് മറയേ ഇരുളെന്നും കണ്ണില്‍ വന്നണയേ കൈയ്യെത്തും ദൂരേ തേനുണ്ടെന്നാലും ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിൻ കയ്പോ കൂടുന്നില്ലേ (ഓംകാരം..)
Song video
Song information
Music: ശ്യാം ധർമ്മൻ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: ഉണ്ണി മേനോൻ
Film/album: വെറുതെ ഒരു ഭാര്യ
Explore this song
- Singer: ഉണ്ണി മേനോൻ
- Film / album: വെറുതെ ഒരു ഭാര്യ
- Composer: ശ്യാം ധർമ്മൻ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ