Malayalam lyrics
പല്ലവി ഒരേ… സ്വരം ഒരേ... ലക്ഷ്യം വിപ്ളവം വിളഞ്ഞമണ്ണിലായുയർന്നിടുന്ന നന്മകൾക്കിതാ ജനങ്ങൾ തൻ മനസ്സുതൊട്ടു നല്കിടുന്നൊരായിരം സലാം ലാൽസലാം, ലാൽസലാം... ലാൽസലാം ചരണം 1 m-ചോരനല്കി മർത്ത്യകോടികൾ ചുവപ്പണീച്ചൊരീ ചെങ്കൊടിയുമേന്തി നീങ്ങിടാം... f-അഴിമതിക്കരങ്ങളെത്തുറുങ്കിലാക്കി മണ്ണിൽ നൂറു മേനികൊയ്തു നാടുകാത്തിടാം m-രക്തസാക്ഷികൾ തെളിച്ചൊരീ കർമ്മഭൂമിയിൽ അണഞ്ഞിടാം f-ഇവിടെ നമ്മൾ തൻ കിനാവുകൾ സഫലമാകുവാൻ ഒന്നായിനാം m-വികസനത്തിൻ വിത്തുപാകി നാടിനെയുണർത്തിടും സഖാക്കളേ ജനങ്ങൾ തൻ മനസ്സുതൊട്ടു നല്കിടുന്നൊരായിരം സലാം ലാൽസലാം, ലാൽസലാം... ലാൽസലാം കോറസ് : മുദ്രാവാക്യം അടിമത്തത്തെ തുടച്ചുമാറ്റി ജനാധിപത്യപ്പടവുകളേറി വളർന്നു വന്നൊരു പ്രസ്ഥാനം ഇക്കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ജനസാരഥികൾക്കഭിവാദ്യങ്ങൾ കേരളമണ്ണിൻ അഭിവാദ്യങ്ങൾ ധീരസഖാക്കൾക്കഭിവാദ്യങ്ങൾ ഇങ്ക്വിലാബ് സിന്ദാബാദ്, ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് ഇങ്ക്വിലാബ്, ഇങ്ക്വിലാബ് സിന്ദാബാദ് ചരണം 2 f-തകരുകില്ലയാർക്കുമേ തകർക്കുവാൻ കഴിഞ്ഞിടില്ല സമരഭൂമിയിൽ വളർന്നവർ m-മണ്ണിലീ വയലിലും വഴിയിലും പണിയുവോർതൻ കണ്ണുനീർ തുടച്ചുകാത്തവർ f-സമര കാഹളം ഉയർന്നിതാ അണിനിരക്കുവിൻ സഖാക്കളേ m-ജന്മ നാടിനെ നയിക്കുവാൻ വിജയമേകിടാം ഇവർക്കു നാം f-സഹനസമര ഭൂമിയിൽ കുരുത്ത മർത്ത്യ വീരനായകർക്കിതാ ജനങ്ങൾ തൻ മനസ്സുതൊട്ടു നല്കിടുന്നൊരായിരം സലാം ലാൽസലാം, ലാൽസലാം... ലാൽസലാം
Song information
Music: ജി നിശീകാന്ത്
Lyricist: ജി നിശീകാന്ത്
Singer: രാജേഷ് രാമൻ
Raaga: ശുഭപന്തുവരാളി
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: രാജേഷ് രാമൻ
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: ജി നിശീകാന്ത്
- Lyricist: ജി നിശീകാന്ത്