Malayalam lyrics
വിരുത്തം ഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരവേ നമഃ യാ ദേവി സ്തൂയതേ നിത്യം - ബ്രഹ്മേന്ദ്ര സുര കിന്നരഃ സാ മമൈവാസ്തു ജിഹ്വാഗ്രേ - പത്മഹസ്താ സരസ്വതീ.... ബുദ്ധിം ദേഹി യശോ ദേഹി - കവിത്വം ദേഹി ദേഹി മേ മൂഢത്വം സംഹര ദേവി - ത്രാഹിമാം ശരണാഗതം... ഓം സം സരസ്വത്യൈ നമഃ ഗീതം ഒരു വരം ചോദിച്ചു മുന്നിൽ വന്നീടുവോർ- ക്കൊരുകോടി വരമേകും ദേവീ മനസ്സിന്റെ നവരാത്രി മണിമണ്ഡപത്തിൽ ഞാൻ പാടുന്നു നിൻ പുണ്യ സ്വരമാധുരി സ്വീകരിച്ചാലുമീ ഗാനാഞ്ജലി നാരായമുനയന്നു നാവിൽ വരച്ചൊരാ അക്ഷരപ്പാടിലൂടല്ലോ, ഞാന- റിഞ്ഞു നിൻ മാതൃവാത്സല്യം പിന്നെ നീ വാക്കുകൾ കോർത്തെന്റെ വാണിയിൽ ഗാനങ്ങളായുണർന്നപ്പോൾ, കണ്ടുഞാൻ അതിരറ്റ നിന്റെ കാരുണ്യം ഇനിയും - ഇനിയും - ചൊരിയുകില്ലേ, നിന്റെ സംഗീത നഭസിലെ അമൃതവർഷം അമൃതവർഷം.... സപ്തസ്വരങ്ങളാം മകരന്ദമൂട്ടി നീ സംഗീത സാഗരം കാട്ടി, എന്റെ ഉള്ളിൽ നീ മണിവീണ മീട്ടി അജ്ഞനാമെന്നുടെ സിരകളാം തന്തിയിൽ അറിയാത്ത രാഗങ്ങൾ ചാർത്തി, എന്നി- ലായിരം ഗാനങ്ങൾ തൂകി മരണം – വരെയും - പകരുകില്ലേ, അമ്മേ നിൻ നിറമാറിലെ ആത്മഹർഷം ആത്മഹർഷം....
Song information
Music: ബഹുവ്രീഹി
Lyricist: ജി നിശീകാന്ത്
Singer: രാജേഷ് രാമൻ
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: രാജേഷ് രാമൻ
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: ബഹുവ്രീഹി
- Lyricist: ജി നിശീകാന്ത്