Malayalam lyrics

ഒരു വട്ടം കൂടെ കാണാൻ കൊതിയുണ്ടോ മാരനെ

പുലർവെട്ടം മായും മുൻപേ

കിനാക്കണ്ടു പുഞ്ചിരി തൂകും നേരം

നിലാപ്പൂക്കൾ നാണിക്കുന്നു

നെഞ്ചത്തെ ചൂടും റൂഹും തഞ്ചത്തിൽ പോകുവോളം

മൊഞ്ചത്തിപ്പെണ്ണേ നീയുണ്ടാകും അവനോടൊപ്പം

മൊഞ്ചത്തിപ്പെണ്ണേ നീയുണ്ടാകും

അസർമുല്ല പൂത്തതു പോലെ

പതിനാലാം രാവിൻ അഴകൊഴുകും മണവാട്ടിപ്പെണ്ണേ

നീ ചിരിക്കുമ്പോൾ കിലുങ്ങുന്ന കൈവള

നീ നടക്കുമ്പോൾ മൊഴിയുന്ന കാൽത്തള (2)

ഒരു സ്വരലയ താളം തേനിശലായ് പകർന്നു നൽകുമ്പോൾ

കരളേ കൽബിന്റെ തന്ത്രിയിൽ മാരൻ ശ്രുതി മീട്ടുന്നു

അസർമുല്ല പൂത്തതു പോലെ

പതിനാലാം രാവിൻ അഴകൊഴുകും മണവാട്ടിപ്പെണ്ണേ

അസർമുല്ല പൂത്തതു പോലെ

പതിനാലാം രാവിൻ അഴകൊഴുകും മണവാട്ടിപ്പെണ്ണേ

നിൻ കടക്കണ്ണിൽ വിരിയുന്ന കവിതകൾ

ആ മനസ്സിനെ മയക്കുന്ന അമ്പുകൾ (2)

നിൻ കനവുകലെല്ലാം നിനവുകളായ് പൂത്തു നിൽക്കുമ്പോൾ

അഴകേ ഇടനെഞ്ചിൻ തുടി താളങ്ങൾ കളി ചൊല്ലുന്നോ

(ഒരു വട്ടം കൂടി.....)

Song information

Lyricist: ജോഫി തരകൻ

Singer: അഫ്സൽ

Film/album: അച്ഛന്റെ പൊന്നുമക്കൾ

Explore this song