Malayalam lyrics

ഒരു വെണ്ണിലാ പൂപ്പാടം

ഒരു പൊൻ കിനാ തെളിവാനം

നിറ നന്മ തൻ വെൺ സൂര്യൻ

അകലങ്ങളിൽ തേടുന്നു

ഒരു പൂക്കാലം ഈ നിറകൂടിൻ കതിർകാലം

(ഒരു വെണ്ണിലാ..)

വേനൽ മരത്തണലിൽ കിളി പാടും കളം പാട്ടിൽ

ഓമൽ ചിറകഴകൊടേ മനം താനെ പറന്നുയരുമ്പോൾ

തുളുമ്പുന്നു മണ്ണിൽ വിണ്ണിൽ പകൽ തുള്ളികൾ

ഒളിക്കുന്നു നെഞ്ചിനുള്ളിൽ അഴൽ തുമ്പികൾ

ഇനി വരിനെല്ലു പാടുമീ പുളകാങ്കുരങ്ങളിൽ

(ഒരു വെണ്ണിലാ..)

ഈറൻ കുളിർ തെന്നലിൻ വഴി മാറും മഴക്കാറിൽ

താരും തളിരും ചൂടും നിറം മാറും ഈ വയലോരം

വിതിർത്തുന്നു മുന്നിൽ മായാമയിൽ പീലികൾ

വിടർത്തുന്നു വീണ്ടും കണ്ണാന്തളിപ്പൂവുകൾ

ഇനി മഴവില്ലു നെയ്യുമീ ഹൃദയാന്തരങ്ങളിൽ

(ഒരു വെണ്ണിലാ..)

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: എം ഡി രാജേന്ദ്രൻ

Singer: കെ ജെ യേശുദാസ്

Film/album: പ്രമാണി

Explore this song