Malayalam lyrics

ഹാപ്പി ഹസ്‌ബൻ‌ഡ്‌സ് ഓ ബ്രിംഗ്  ബാങ്ക് ബോലേയു

അലേ അലേ അലേ അലേ അലേ..(2)

ഒരു മഞ്ഞക്കിളിക്കൂട് ഒരു കുഞ്ഞിക്കിളിക്കൂട്

നിറവാലത്തെ കൊമ്പത്തെ കിളിക്കൂട്

ഒരു വെള്ളിത്തിങ്കൾ കൂട് ഇതു തങ്കതൂവൽ കൂട്

മഴയിറ്റിറ്റും കാറ്റത്തെ കിളിക്കൂട്

അലേ അലേ അലേ അലേ അലേ..

ഹാപ്പി ഹസ്‌ബൻ‌ഡ്‌സ്

ഈ പാട്ടിലെ പകൽപക്ഷികൾ

വെൺചിറകുമായിതിലേ പാറവേ

നിഴൽ മേഘത്തിൻ മീതേ മിന്നിയോ നിലവേ

പുലർകാലത്തിൻ വാതിൽ ചാരിയോ കനവേ

പല നക്ഷത്രങ്ങൾ പോലും

ഇവരൊന്നിച്ചായ് ചേരും

മുകിലോരത്തെ മുറ്റത്തെ പൂമേട്ടിൽ

(ഹാപ്പി ഹസ്‌ബൻ‌ഡ്‌സ്...)

ഈ പൂക്കളിൽ പറന്നേറുവാൻ

ഋതുശലഭമായ് ഹൃദയം പെയ്യവേ

മിഴിനാളത്തിൻ മുന്നിൽ തെന്നിയോ മനസ്സേ

അനുരാഗത്തിൻ തേനിൽ മുങ്ങിയോ നിനവേ

ഒരു വേനൽക്കാലം പോലെ ഇനി അന്തിച്ചോപ്പിൽ മായാൻ

വെയൊലോരത്തെ ദൂരത്തെ മാന്തോപ്പിൽ

(ഒരു മഞ്ഞക്കിളി....)

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: ഇന്ദ്രജിത്ത് സുകുമാരൻഅച്ചു രാജാമണിആനന്ദ് നാരായണൻ

Film/album: ഹാപ്പി ഹസ്‌ബൻഡ്‌സ്

Explore this song