Malayalam lyrics

ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ
ഇതുപോൽ പലനാളായ്.. പടരും മോഹമിതാ
കുളിർമഴയിൽ നനയാനായ്
നീയിതാ ഞാനിതാ
ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ
ഇതുപോൽ പലനാളായ്.. പടരും മോഹമിതാ

ഏതോ വർണ്ണജാലം മിഴികളിൽ
ഏതോ രാഗഭാവം മൊഴികളിൽ
പോകും വഴി നീളേ പൂക്കളായ്
വീണുപോയതെന്തോ ഹൃദയമോ
നീയെങ്ങ് പോകയായ്‌
മുത്തുമണി ചിതറുന്നു.. നിന്റെ ചിരി വിടരുമ്പോൾ
എന്തു രസമാണിതെന്നോ

ഉഹും ..ഉഹും ..റ്റുരൂരൂരൂ ..രൂരൂരൂ ..

ഏതോ സ്വർഗ്ഗതീരം കനവിതിൽ
ഏതോ സ്നേഹസ്പർശം നിനവിതിൽ
പോരൂ സഖി നീയും ശലഭമായ്
വീണുകിട്ടുമെന്തോ പ്രണയമോ
ഞാനെങ്ങു പോകയായ്‌
നല്ല കണി നിറയുന്നു.. നിന്റെ മനം തെളിയുമ്പോൾ
എന്തു സുഖമാണിതെന്നോ

ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ
ഇതുപോൽ പലനാളായ് പടരും മോഹമിതാ
കുളിർമഴയിൽ നനയാനായ്
നീയിതാ...ഉം.. ഞാനിതാ..ഉം ...
ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ
ഇതുപോൽ പലനാളായ് പടരും മോഹമിതാ

Song video

Watch on YouTube

Song information

Music: ജയമോഹൻ

Lyricist: അജോയ് ചന്ദ്രൻ

Singer: ലഭ്യമായിട്ടില്ല

Film/album: യു ക്യാൻ ഡു

Explore this song