Malayalam lyrics
ഒരു പൂവിന്നാദ്യത്തെയിതൾ തൊട്ടു ഞാൻ ചൊല്ലി അവനെന്നെ സ്നേഹിക്കുന്നു ഇടവിട്ടു ഞാനോരോ ഇതൾ തൊട്ടു മന്ത്രിച്ചു അവനെന്നെ സ്നേഹിപ്പൂ സ്നേഹിപ്പീലാ ഒടുവിലെപ്പൂവിതൾ തൊട്ട് ഞാൻ പാടിപ്പോയ് അവനെന്നെ സ്നേഹിക്കുന്നു ശ്യാമയാം ഭൂമിയെ സൂര്യൻ പോലെ അല യാഴിയെ പൂന്തിങ്കളെന്ന പോലെ നിന്നെ ഞാൻ സ്നേഹിക്കുന്നു ശ്യാമയാം ഭൂമിയെ സൂര്യൻ പോലെ അലയാഴിയെ പൂന്തിങ്കളെന്ന പോലെ നിസ്വയാമെന്നെയും ധന്യയാക്കീടുന്ന സുസ്നേഹമൂർത്തേ നമസ്തേ കന്യകയാമൊരു പൂമൊട്ട് സൂര്യനെ തന്നുള്ളിൽ ധ്യാനിച്ചിരുന്നൂ അന്തർദലങ്ങളിൽ സൂര്യനുണർന്നൊരു കുഞ്ഞു വെൺ പ്രാവായിരുന്നു കന്യയാം പൂമൊട്ട് പൂവായ് വിടർന്നതാ ണിന്നീ കപോതികാ പുഷ്പം നെഞ്ഞോടമർന്നൊരീ കുഞ്ഞു വെൺപ്രാവിനു വിണ്ണിൽ പറക്കാൻ ചിറകു നൽകൂ --------------------------------------------------------------------
Song information
Music: ശ്യാം
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്ജി വേണുഗോപാൽലേഖ ആർ നായർ
Film/album: പണ്ടു പണ്ടൊരു രാജകുമാരി
Explore this song
- Singer: കെ ജെ യേശുദാസ്ജി വേണുഗോപാൽലേഖ ആർ നായർ
- Film / album: പണ്ടു പണ്ടൊരു രാജകുമാരി
- Composer: ശ്യാം
- Lyricist: ഒ എൻ വി കുറുപ്പ്