Malayalam lyrics
ഒരു പ്രേമഗാനം നീ പാടി വാ കാറ്റേ സ്വരരാഗപുഷ്പങ്ങള്‍ ചൂടി വാ കാറ്റേ അനുരാഗചഞ്ചലയായ് നീ ആടി വാ കാറ്റേ അനുരാഗചഞ്ചലയായ് നീ ആടി വാ കാറ്റേ ഇതിലേ വന്നേ പോ തിരുമധുരം തന്നേ പോ ഒരു പ്രേമഗാനം നീ പാടി വാ കാറ്റേ സ്വരരാഗപുഷ്പങ്ങള്‍ ചൂടി വാ കാറ്റേ അക്കരെ നിക്കണ സുന്ദരമാരന്‍ ചക്കിക്കൊത്തൊരു ചങ്കരനോ പൂത്തിരിപോലൊരു കുസൃതിപ്പെണ്ണിനു പുടവ കൊടുക്കാന്‍ വന്നവനോ നീയറിയാതേ ഞാനറിയാതെ കണ്ണാല്‍ ചൂണ്ടയിടുന്നവനോ ആരുമാട്ടേ എന്തുമാട്ടേ ഒരു കൈ നോക്കാം വന്നാട്ടേ ഒരു പ്രേമഗാനം നീ പാടി വാ കാറ്റേ സ്വരരാഗപുഷ്പങ്ങള്‍ ചൂടി വാ കാറ്റേ വാനിന്‍ ചെരുവില് വണ്ണാത്തിക്കിളി വായാടിക്കിളി പാടുമ്പോള്‍ കളഭം ചാര്‍ത്തിയ മേഘം മലയുടെ കവിളിലൊരുമ്മ കൊടുക്കുമ്പോള്‍ (വാനിന്‍...) നിന്റെ മനസ്സിലും എന്റെ മനസ്സിലും നിന്റെ മനസ്സിലും എന്റെ മനസ്സിലും ഏതോ മോഹം തിരിനീട്ടി കണ്ടതൊന്നും മിണ്ടണ്ടാ നീ കന്നിസ്വപ്നം കൊയ്താട്ടേ ഒരു പ്രേമഗാനം നീ പാടി വാ കാറ്റേ സ്വരരാഗപുഷ്പങ്ങള്‍ ചൂടി വാ കാറ്റേ അനുരാഗചഞ്ചലയായ് നീ ആടി വാ കാറ്റേ അനുരാഗചഞ്ചലയായ് നീ ആടി വാ കാറ്റേ ഇതിലേ വന്നേ പോ തിരുമധുരം തന്നേ പോ
Song information
Music: നടേഷ് ശങ്കർ
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: സുമംഗലീ ഭവ
Song video
Additional song details
Singer: കെ ജെ യേശുദാസ്രാധികാ തിലക്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സുമംഗലീ ഭവ
- Composer: നടേഷ് ശങ്കർ
- Lyricist: യൂസഫലി കേച്ചേരി
- Singer: കെ ജെ യേശുദാസ്രാധികാ തിലക്