Malayalam lyrics
ഒരു പാദസരം തരു മൈനേ ഒരു പാദസരം തരു മൈനേ തിരുവാതിര നോറ്റൊരു മൈനേ ഇളംതളിര്‍ ചാന്താടി ഇലഞ്ഞിമേല്‍ ചേക്കേറി ഇലക്കൂടു കൂട്ടാന്‍ വരുന്നോ ഇളനീര്‍ നിലാവില്‍ വരുന്നോ [ ഒരു പാദസരം ] ഹോ ഹോ പൂവണിക്കാർകുഴലീ പൂ മണിത്തെല്ലഴകീ പാവാടപ്രായം വന്നില്ലേ ഹോ ഹോ ദൂരെനിന്നാരാരെ മാരനെ കൊണ്ടോരും കല്യാണക്കാലം വന്നല്ലോ അവനാരെക്കൊണ്ടു വരും പുഴ കസവിന്‍ സാരി തരും കനവു കാണാന്‍ കവിത പാടാന്‍ അരികെ ഞാനുണ്ടേ ഒരു പാദസരം തരു മൈനേ [ ഒരു പാദസരം ] ഓ ഓ മഞ്ഞളും മല്ലികയും താമരത്തൂവെയിലും ആമാടപ്പണ്ടം തന്നൂല്ലോ ആലിലപ്പൂപന്തല്‍ ആലോലം നീരാട്ട് താലത്തില്‍ തങ്കപ്പൂത്താലി മഴവില്ലിന്‍ മയിലാഞ്ചി മുടിമെടയാന്‍ മൂവന്തി കുരവയുണ്ടേ കുഴലുമുണ്ടേ കുരുന്നു മുല്ലകളും ഒരു പാദസരം തരു മൈനേ [ ഒരു പാദസരം ]
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: മധു ബാലകൃഷ്ണൻ
Film/album: പ്ലെയേർസ്
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: പ്ലെയേർസ്
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി