Malayalam lyrics

ഒരു നുള്ളു കുങ്കുമം നിറുകയിൽ ചാർത്തി

അരികിലായ് അണയുമ്പോൾ സന്ധ്യേ

വിരഹവിഷാദമോ പരിഭവമോയെൻ

സഖിയുടെ ആർദ്രനയനങ്ങളിൽ

(ഒരു നുള്ളു....)
കൈക്കുമ്പിൾ നിറയെ സ്വപ്നങ്ങളും

മിണ്ടാതെ മിണ്ടിയ നിമിഷങ്ങളും

മനസ്സിലെ ചിപ്പിയിൽ ഒളിപ്പിച്ചു ഞാൻ

കറ്റന്നതല്ല എങ്ങോ മറഞ്ഞതല്ല

നിൻ മിഴികളിലലിയും നീലനിലാവും

പ്രണയിനീ ഞാൻ മറന്നതല്ല

(ഒരു നുള്ളു....)

കാർത്തികനാളിലെ കനകപ്രഭയിൽ

ഉലയും നാളം പോൽ വിറയാർന്നതും

പുളയുന്ന ലജ്ജയാൽ മുഖം താഴ്ത്തിയരിയ

നെയ്താമ്പൽ പോലെ നീ കൂമ്പിയതും

വിദൂരവിഷാദമായ് സാന്ദ്രസ്മൃതിയായ്

പടരുന്നു എന്നിൽ നിറയുന്നു

(ഒരു നുള്ളു....)

Song information

Music: ബാലഭാസ്ക്കർ

Lyricist: അജിതൻ

Singer: ഉണ്ണി മേനോൻ

Film/album: മലബാറിൽ നിന്നൊരു മണിമാരൻ

Explore this song