Malayalam lyrics

ഒരു ചന്തമുള്ളപ്പൈങ്കിളിയെന്‍
നെഞ്ചിനുള്ളില്‍ കൂടുവെച്ച കഥ പറയാം ഞാന്‍
കുളിരമ്പിളിയും താരകളും
ഭൂമിയിലിറങ്ങിവന്ന കഥ പറയാം ഞാന്‍
മണിവീണ മീട്ടി വാ കൊച്ചുതെന്നലേ
മണിവീണ മീട്ടി വാ കൊച്ചുതെന്നലേ
കഥ കേട്ടെനിക്കൊരു സമ്മാന
പ്പൂച്ചെണ്ടുമായി പോരാമോ നീ
വാസമുള്ള തെന്നലേ
ഓഹോ ആ ആ

ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
നോവിന്റെ തേന്മഴയില്‍ ആ
ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
നോവിന്റെ തേന്മഴയില്‍ ആ
ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍

ശ്രുതിലയങ്ങള്‍ ചേര്‍ന്നു പുണരും
മധുനികുഞ്ജമഞ്ജരിയില്‍ (2)
മിഴിനീരുപ്പുള്ള ജീവിതഗാഥ
പാടുന്നു ഞാന്‍ സ്വയംപ്രഭേ പ്രഭേ
ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
നോവിന്റെ തേന്മഴയില്‍

ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍

വിരഹഗാനം പാടിയലയും
ഒരുകിനാവിന്‍ ചാതകി ഞാന്‍ (2)
മരണം രുചിക്കാത്ത ജീവിതഗാഥ
പാടുന്നുഞാന്‍ പ്രിയേ പ്രിയേ പ്രിയേ

ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാന്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
പ്രാണന്റെ നേരിയ നൂലിഴയില്‍
നോവിന്റെ തേന്മഴയില്‍

Song information

Music: സഞ്ജയ് ചൗധരിഅന്തര ചൗധരി

Lyricist: യൂസഫലി കേച്ചേരി

Singer: കെ ജെ യേശുദാസ്

Film/album: ഇങ്ങനെ ഒരു നിലാപക്ഷി

Explore this song