Malayalam lyrics

ഒരു കണ്ണുനീർക്കണം.. ഒരു മന്ദഹാസം

ഒരു പൊട്ടിച്ചിരി പിന്നെയൊരു നേർത്ത തേങ്ങൽ

മനസ്സും വാനവും ഒരുപോലെയല്ല

ഉദയം ആസ്തമയും പിന്നെയും ഉദയം ...(2)

അരികിലുണ്ടെങ്കിലും അകലെയെന്നോർക്കും

അകലെയാണെങ്കിലും അരികിലെന്നറിയും..

പകരുന്നു ചിന്തകൾ സ്വപനങ്ങൾ പലതും

പരിഭവം പ്രണയത്തിൻ  ഋതുരാഗശോഭ

പൊളിയേത് ഇരുളേത് തിരയുന്നു ഹൃദയം

ഉം...ഉം ...

ഒരു പനിനീർപ്പൂവിൽ ഒരു മഞ്ഞുതുള്ളി ..

അനുരാഗിതൻ മിഴിയിൽ പകൽക്കിനാ പനിനീർ

എരിയുന്നു വേനൽ കൊഴിയുന്നു പൂക്കൾ

തുടരുന്നു ജീവിതം ഋതുഭേദമായ..

ശരിയേത് തെറ്റേത് തിരയുന്നു കാലം

 

ഒരു കണ്ണുനീർക്കണം ഒരു മന്ദഹാസം

ഒരു പൊട്ടിച്ചിരി പിന്നെയൊരു നേർത്ത തേങ്ങൽ

മനസ്സും വാനവും ഒരുപോലെയല്ല

ഉദയം ആസ്തമയും പിന്നെയും ഉദയം ...(2)

>> Song

Song information

Music: ഔസേപ്പച്ചൻ

Lyricist: ശ്രീകുമാരൻ തമ്പി

Singer: സുദീപ് കുമാർരാജലക്ഷ്മി

Film/album: ഒരു കുപ്രസിദ്ധ പയ്യന്‍

Explore this song