Malayalam lyrics
ഒടുവിലൊരു ശോണരേഖയായ് മറയുന്നു സന്ധ്യ ദൂരേ ജനിമൃതികൾ സാഗരോർമ്മികൾ പൊഴിയാതെ ശ്യാമതീരം പിടയുമീ താരനാളം പൊലിയാതെ പൊലിയാതെ (ഒടുവിൽ..) പെയ്യാതെ പോയൊരാ മഴമുകിൽ തുണ്ടുകൾ ഇരുൾ നീലരാവു നീന്തി വന്നൂ പൂവുകളായ് ഓഹോ ഒരു മലർ കണിയുമായ് പുലരി തൻ തിരുമുഖം ഇനിയും കാണാൻ വന്നുവോ (ഒടുവിൽ..) ജന്മാന്തരങ്ങളിൽ എങ്ങോ മറഞ്ഞൊരാ പ്രിയ ജീവകണമിന്നുതിർന്നു കതിരൊളിയാൽ ഓഹോ അരുമയായ് ജനലഴി- പ്പഴുതിലൂടണയുമോ ഇനിയീ മടിയിൽ ചായുമോ (ഒടുവിൽ..)
Song video
Song information
Music: ശരത്ത്
Lyricist: റഫീക്ക് അഹമ്മദ്
Singer: കെ എസ് ചിത്ര
Film/album: തിരക്കഥ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: തിരക്കഥ
- Composer: ശരത്ത്
- Lyricist: റഫീക്ക് അഹമ്മദ്